തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് കേസിൽ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ സുപ്രീംകോടതിയില്‍. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ഇപ്പോൾ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചിരിക്കുന്നത്. അപ്പീൽ നാളെ സുപ്രീംകോടതി പരിഗണിക്കും. സിഎംആര്‍എല്‍-എക്സാലോജിക് കരാറിൽ അഴിമതിയുണ്ടെന്നായിരുന്നു മാത്യൂ കുഴല്‍നാടൻ എംഎൽഎ ആരോപിച്ചത്. ഈ വാദങ്ങൾ ഹൈക്കോടതി തള്ളുകയായിരുന്നു.
മാസപ്പടി വിവരങ്ങളും സിഎംആര്‍എല്‍ ഉദ്യോഗസ്ഥരുടെ ഡയറിയും തെളിവായി സ്വീകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് ഹൈക്കോടതി വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം തള്ളിയത്. സിഎംആർഎൽ-എക്സാലോജിക് കേസിൽ മുഖ്യമന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്ന ആരോപണത്തിൽ മാത്യൂ കുഴൽനാടന് മതിയായ തെളിവുകൾ ഹാജരാക്കാൻ സാധിച്ചില്ലെന്നും ഹൈക്കോടതി പറഞ്ഞു. കരിമണൽ കമ്പനിക്ക് സർക്കാർ ഒത്താശ ചെയ്തെന്ന ആരോപണവും തെളിയിക്കാൻ സാധിച്ചില്ലെന്ന് കോടതി ചൂണ്ടികാട്ടി.
തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഇതേ ആവശ്യമുന്നയിച്ച് മാത്യൂ കുഴല്‍നാടന്‍ എംഎല്‍എ ഹർജി സമർപ്പിച്ചിരുന്നു. ഇത് കോടതി തള്ളിയതിന് പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









