Night Riders Movie: മാത്യു തോമസ് നായകനാകുന്ന നൈറ്റ് റൈഡേഴ്സ്; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

Night Riders Movie First Look Poster: എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവരാണ് ചിത്രം നിർമിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jun 12, 2025, 12:27 PM IST
  • ഹൊറർ കോമഡി ജോണറിലാണ് ചിത്രം ഒരുക്കുന്നത്
  • നെല്ലിക്കാംപൊയിൽ എന്ന ഗ്രാമത്തിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്
Night Riders Movie: മാത്യു തോമസ് നായകനാകുന്ന നൈറ്റ് റൈഡേഴ്സ്; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

ഫിലിം എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം നൈറ്റ് റൈഡേഴ്സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ഹൊറർ കോമഡി ജോണറിലാണ് നൈറ്റ് റൈഡേഴ്‌സ് ഒരുക്കുന്നത്. നെല്ലിക്കാംപൊയിൽ എന്ന ഗ്രാമത്തിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്.

Add Zee News as a Preferred Source

മാത്യു തോമസ്, മീനാക്ഷി ഉണ്ണികൃഷ്ണൻ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷൻ ഷാനവാസ്, ശരത് സഭ, മെറിൻ ഫിലിപ്പ്, സിനിൽ സൈനുദ്ധീൻ, നൗഷാദ് അലി, നസീർ സംക്രാന്തി, ചൈത്ര പ്രവീൺ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ALSO READ: നന്ദമൂരി ബാലകൃഷ്ണ- ബോയപതി ശ്രീനു ചിത്രം "അഖണ്ഡ 2: താണ്ഡവം" ടീസർ പുറത്തുവിട്ടു

നീലവെളിച്ചം, അഞ്ചക്കള്ളകോക്കാൻ, ഹലോ മമ്മി തുടങ്ങിയ ചിത്രങ്ങളുടെ സഹനിർമാണത്തിന് ശേഷം എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. വിമൽ ടി.കെ, കപിൽ ജാവേരി, ഗുർമീത് സിംഗ് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമാണം. ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ് ചിത്രത്തിന്റെ രചയിതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ബിജേഷ് താമി. ഡിഒപി- അഭിലാഷ് ശങ്കർ. എഡിറ്റർ- നൗഫൽ അബ്ദുള്ള. മ്യൂസിക്- യാക്ക്സൻ ഗാരി പെരേര, നേഹ എസ്. നായർ. ആക്ഷൻസ് - കലൈ കിങ്സ്റ്റൻ. സൗണ്ട് ഡിസൈൻ- വിക്കി. ഫൈനൽ മിക്സ്- എം.ആർ. രാജാകൃഷ്ണൻ. വസ്ത്രാലങ്കാരം- മെൽവി ജെ. വിഎഫ്എക്സ്- പിക്റ്റോറിയൽ എഫ് എക്സ്.

ALSO READ: ധനുഷ്-നാഗാർജുന-ശേഖർ കമ്മൂല ചിത്രം വരുന്നു; "കുബേര" റിലീസ് ജൂൺ 20ന്

മേക്കപ്പ്- റോണക്സ് സേവ്യർ. ആർട്ട് ഡയറക്റ്റർ- നവാബ് അബ്ദുള്ള. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ഫിലിപ്പ് ഫ്രാൻസിസ്. പ്രൊഡക്ഷൻ കൺട്രോളർ- ഡേവിസൺ സി ജെ. സ്റ്റിൽസ്: സിഹാർ അഷ്‌റഫ്. പോസ്റ്റർ ഡിസൈൻ: എസ് കെ ഡി. മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ്സ്: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, പിആർഒ: പ്രതീഷ് ശേഖർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News