Maundy Thursday 2025: അന്ത്യ അത്താഴത്തിന്റെ ഓർമ്മയിൽ ഇന്ന് പെസഹ വ്യാഴം

Pesaha Vyaham 2025: ക്രൈസ്തവ ദേവാലയങ്ങളിൽ ഇന്ന് പ്രത്യേക പ്രാർത്ഥനകളും കാല്‍ കഴുകല്‍ ശുശ്രൂഷകളും നടക്കും.  

Written by - Zee Malayalam News Desk | Last Updated : Apr 17, 2025, 11:32 AM IST
  • ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് പെസഹ വ്യാഴം ആചരിക്കും
  • വിശുദ്ധ വാരാചരണത്തിന്റെ ഭാഗമായി ഈസ്റ്ററിന് തൊട്ടുമുൻപ് വരുന്ന വ്യാഴാഴ്ചയാണ് ക്രിസ്തവർ പെസഹാ വ്യാഴമായി ആചരിക്കുന്നത്
Maundy Thursday 2025: അന്ത്യ അത്താഴത്തിന്റെ ഓർമ്മയിൽ ഇന്ന് പെസഹ വ്യാഴം

Maundy Thursday 2025: ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് പെസഹ വ്യാഴം ആചരിക്കും. വിശുദ്ധ വാരാചരണത്തിന്റെ ഭാഗമായി ഈസ്റ്ററിന് തൊട്ടുമുൻപ് വരുന്ന വ്യാഴാഴ്ചയാണ് ക്രിസ്തവർ പെസഹാ വ്യാഴമായി ആചരിക്കുന്നത്. 

Also Read: മോശമായി പെരുമാറിയത് ഷൈൻ ടോം ചാക്കോ, പരാതി നൽകി വിൻസി
 
കുരിശുമരണത്തിന് മുൻപ് യേശു തന്റെ ശിഷ്യന്മാരുടെ ഒപ്പം അവസാനമായി പങ്കെടുത്ത പെസഹാ ആഘോഷത്തിന്റെയും അദ്ദേഹം കഴിച്ച അവസാനത്തെ അത്താഴത്തിന്റെയും ഓർമ്മ പുതുക്കലായാണ് ഈ ദിനം ആചരിക്കപ്പെടുന്നത്.  ക്രൂശിതനാകുന്നതിന് തലേ ദിവസം യേശു തന്റെ 12 ശിഷ്യന്മാര്‍ക്കുമൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെ സ്മരണാര്‍ത്ഥമാണ് പെസഹാ വ്യാഴത്തെ വിശുദ്ധ നാളായി ആചരിക്കുന്നത്. ഇതെന്റെ ശരീരമാകുന്നുവെന്ന് പറഞ്ഞ് അപ്പവും രക്തമാകുന്നുവെന്ന് പറഞ്ഞ് വീഞ്ഞും പകുത്തു നല്‍കി വിശുദ്ധകുര്‍ബാന സ്ഥാപിച്ച ദിവസം കൂടിയാണിന്ന് എന്നാണ് വിശ്വാസം. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് എല്ലാ ഞായറാഴ്ച്ചകളിലും ദേവാലയങ്ങളില്‍ വിശുദ്ധ കുർബാന  അനുഷ്ടിക്കുന്നതെന്നും കരുതപ്പെടുന്നു.  

Also Read: സിനിമ സെറ്റിൽ വെച്ച് നടൻ ലഹരി ഉപയോഗിച്ചുവെന്ന വെളിപ്പെടുത്തൽ; നടി വിൻസിയിൽ നിന്ന് വിവരങ്ങൾ തേടാൻ എക്സൈസും പോലീസും

പെസഹായുമായി ബന്ധപ്പെട്ട് ക്രിസ്തീയ ദേവാലയങ്ങളിൽ പ്രത്യേക പ്രാര്‍ത്ഥനകളും കാല്‍ കഴുകല്‍ ശുശ്രൂഷകളും ഇന്ന് നടക്കും. അന്ത്യ അത്താഴ വേളയില്‍ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി ക്രിസ്തു വിനയത്തിന്റെ മാതൃക ലോകത്തിന് കാട്ടി കൊടുത്തതിനെ അനുസ്മരിച്ചാണ് ദേവാലയങ്ങളില്‍ കാല്‍ കഴുകല്‍ ശുശ്രൂഷ നടത്തുന്നത്. വിവിധ പളളികളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 12 പേരുടെ കാല്‍ കഴുകുന്ന ചടങ്ങാണ് കാല്‍ കഴുകല്‍ ശുശ്രൂഷ. തുടര്‍ന്ന് വീടുകളിൽ പെസഹ അപ്പം മുറിക്കല്‍ ചടങ്ങ് നടക്കും. കുരിശു മരണത്തിന്റെ സ്മരണയില്‍ നാളെ ക്രൈസ്തവർ ദുഃഖവെള്ളി ആചരിക്കും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News