തിരുവനന്തപുരം: കാട്ടാക്കട ആമച്ചലിൽ വീട്ടിൽ നിന്നും 195 ഗ്രാം എംഡിഎംഎ പിടികൂടി. കാട്ടാക്കട ആമച്ചൽ താഴെക്കള്ളിക്കാട് പുത്തൻവീട്ടിൽ വിഷ്ണു (35) വിൻ്റെ വീട്ടിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്. ഇയാൾക്കൊപ്പം തിരുമല വിജയമോഹിനി ക്വാർട്ടേഴ്സ് എ എട്ടിൽ അനൂപ് (33) നെയും കസ്റ്റഡിയിൽ എടുത്തു.
കൊലപാക കേസുകൾ, കഞ്ചാവ് കേസുകൾ എന്നിവ ഉൾപ്പെടെയുള്ള കേസുകൾ ഇവർക്കെതിരെയുണ്ടെന്ന് പോലീസ് പറഞ്ഞു. ബെംഗളൂരുവിൽ നിന്നാണ് എംഡിഎംഎ എത്തിച്ചത്.
ബ്രെഡിനുള്ളിൽ ഹോൾ ഉണ്ടാക്കി അതിൽ ഒളിപ്പിച്ചാണ് എംഡിഎംഎ കടത്തിയത്. തിരുവനന്തപുരം റൂറൽ എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഡാൻസാഫ് ടീം ഇവരെ പിടികൂടിയത്. വിഷ്ണു ആമച്ചലിൽ കൊലപാതക കേസിൽ പ്രതിയാണ്. നിരവധി അടിപിടി കേസിലെയും പ്രതിയാണ് ഇവർ.
നഗരത്തിൽ നിന്ന് പ്രതികളെ പിന്തുടർന്ന് എത്തിയ നർക്കോർട്ടിക്സ് ഡിവൈഎസ്പി പ്രദീപിന്റെ ഡാൻസാഫ് ടീം അംഗങ്ങളായ എസ് ഐ ശ്രീ ഗോവിന്ദ്, എസ് ഐ റസൽരാജ്, ജി.എസ്.ഐ സുനിൽ ലാൽ, ജി.എ.എസ്.ഐ നിവിൽ രാജ്, സി.പി.ഒ വി ജേഷ്, അഭിലാഷ്, ശരൺ എന്നിവരാണ് വീട്ടിൽ നിന്നും എംഡിഎംഎയും രണ്ട് പ്രതികളെയും പിടികൂടിയത്. പ്രതികളെ കാട്ടാക്കട പോലീസിന് കൈമാറി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.