പാലക്കാട്: എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. ഇത് വിൽപ്പന നടത്താൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസും കണ്ടെത്തി. പാലക്കാട് മണ്ണാർക്കാട് പൊമ്പ്രയിൽ വച്ചാണ് വിൽപ്പനയ്ക്കെത്തിച്ച എംഡിഎംഎയുമായി യുവാക്കൾ പിടിയിലായത്. മണ്ണാർക്കാട് പോലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് നാല് ഗ്രാം എംഡിഎംഎ പിടികൂടിയത്.
കാറിൽ ഇരിക്കുകയായിരുന്ന യുവാക്കളെ പരിശോധന നടത്തിയതിൽ ജിതേഷ് എന്ന കുട്ടന്റെ പാന്റിന്റെ പോക്കറ്റിൽ നിന്നുമാണ് എംഡിഎംഎ കണ്ടെത്തിയത്. എംഡിഎംഎ വിൽപന നടത്തുന്നതിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രസും, സിപ് ലോക്ക് കവറുകളും കാറിൽ നിന്ന് കണ്ടെടുത്തു.
ALSO READ: നെയ്യാറ്റിൻകര കാഞ്ഞിരംകുളത്ത് അച്ഛനെയും മക്കളെയും കൊലപ്പെടുത്താൻ ശ്രമം; ആറുപേർ പിടിയിൽ
പൊമ്പ്ര സ്വദേശി തൊട്ടപായിൽ ജിതേഷ് എന്ന കുട്ടൻ (30), കൂട്ടാളിയായ എലമ്പുലാശ്ശേരി സ്വദേശി കൈപ്പങ്ങാണി വീട്ടിൽ സിറാജ്ജുദ്ദീൻ (26) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർ സഞ്ചരിച്ച മാരുതി കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ശ്രീകൃഷ്ണപുരം, എലമ്പുലാശ്ശേരി, പൊമ്പ്ര, കൂട്ടിലക്കടവ് പ്രദേശങ്ങളിൽ എംഡിഎംഎ കച്ചവടം നടത്തി വരുന്ന ആളാണ് ജിതേഷ് എന്ന് പോലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









