)
തിരുവനന്തപുരം: കഴക്കൂട്ടത്ത് എംഡിഎംഎയുമായി രണ്ടു പേർ പിടിയിൽ. പേട്ട സ്വദേശികളായ എബിൻ (19), അതുൻ (26) എന്നിവരാണ് സിറ്റി ഡാൻസാഫ് സംഘത്തിൻ്റെ പിടിയിലായത്. ബംഗളൂരുവിൽ നിന്ന് വാങ്ങിയ എംഡിഎംഎയുമായി കഴക്കൂട്ടത്ത് ബസിൽ വന്നിറങ്ങിയപ്പോഴാണ് ഇവരെ പിടികൂടിയത്.
സിഗററ്റ് പാക്കറ്റിനുള്ളിൽ ഒളിപ്പിച്ചായിരുന്നു എംഡിഎംഎ കടത്തിയത്. 20 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. എംഡിഎംഎ വിൽപന സംഘങ്ങളെ നിരീക്ഷിച്ചു വരുന്നതിനിടെയാണ് ഇവർ ബംഗളുരുവിൽ നിന്ന് മടങ്ങി വരുന്ന വിവരം പോലീസിന് ലഭിച്ചത്. കഴക്കൂട്ടത്ത് ബസ് ഇറങ്ങി ബൈക്കിൽ പേട്ടയിലേയ്ക്ക് പോകാൻ ശ്രമിക്കുന്നതിനിടെയാണ് ഡാൻസാഫ് സംഘം ഇവരെ കസ്റ്റഡിയിലെടുത്തത്.
കഴക്കൂട്ടം പോലീസ് കേസെടുത്തു. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും. സംസ്ഥാനത്ത് ലഹരി വിൽപ്പനയും ഉപയോഗവും വ്യാപകമായ സാഹചര്യത്തിൽ കർശനമായ പരിശോധനയാണ് പോലീസും എക്സൈസും നടത്തുന്നത്. ലഹരിമാഫിയ സംഘങ്ങളെയും വിതരണക്കാരെയും നിരീക്ഷിച്ച് ശക്തമായ പരിശോധനയാണ് സംസ്ഥാനത്ത് നടക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.