MDMA Seized: ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന രാസ ലഹരിയുമായി എംബിഎ വിദ്യാർഥി പാറശാലയിൽ പിടിയിൽ

MDMA Seized In Parassala: ബെം​ഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസിലാണ് എംഡിഎംഎ കടത്താൻ ശ്രമിച്ചത്.

Written by - Zee Malayalam News Desk | Last Updated : May 25, 2025, 04:01 PM IST
  • എംബിഎ വിദ്യാർത്ഥിയായ പൂവച്ചൽ സ്വദേശി മോബിൻ ജോർജ്ജ് (25) ആണ് പാറശാല പോലീസിന്റെ പിടിയിലായത്
  • ഇയാളുടെ പക്കൽ നിന്നും 13 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു
MDMA Seized: ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന രാസ ലഹരിയുമായി എംബിഎ വിദ്യാർഥി പാറശാലയിൽ പിടിയിൽ

തിരുവനന്തപുരം: എംബിഎ വിദ്യാർഥി ലഹരിയുമായി പാറശാലയിൽ പിടിയിൽ. ബെം​ഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കടക്കുന്നതിനിടയിൽ ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. ‍ഞായറാഴ്ച രാവിലെ ബെം​ഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസിൽ വച്ചാണ് 13 ഗ്രാം എംഡിഎംഎ പിടികൂടിയത്.

Add Zee News as a Preferred Source

എംബിഎ വിദ്യാർത്ഥിയായ പൂവച്ചൽ സ്വദേശി മോബിൻ ജോർജ്ജ് (25) ആണ് പാറശാല പോലീസിന്റെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 13 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു എം‍ഡിഎംഎ കണ്ടെത്തിയത്. പ്രതിയെ ഇന്ന് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.

ALSO READ: നെയ്യാറ്റിൻകരയിൽ രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

പിടിയിലായ പ്രതി ബെം​ഗളൂരുവിൽ നിന്ന് ഹോൾസെയിൽ ആയി ലഹരി മരുന്ന് കേരളത്തിലേക്ക് എത്തിച്ച് സ്കൂൾ കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് ലഹരി ഉപയോ​ഗവും വിൽപ്പനയും വർധിച്ച സാഹചര്യത്തിൽ പോലീസും എക്സൈസും വ്യാപക പരിശോധനയാണ് നടത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News