close

News WrapGet Handpicked Stories from our editors directly to your mailbox

യൂണിവേഴ്‌സിറ്റി കോളേജില്‍ മാധ്യമങ്ങൾക്ക് വിലക്ക്!!

മാധ്യമങ്ങളെ കോളേജിനകത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് യൂണിയൻ നേതാക്കളും വിലക്കിയിരുന്നു.

Updated: Jul 12, 2019, 04:03 PM IST
യൂണിവേഴ്‌സിറ്റി കോളേജില്‍ മാധ്യമങ്ങൾക്ക് വിലക്ക്!!
Representational Image

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ഥിക്ക് കുത്തേറ്റതിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമാകുകയാണ്. 

ഇതിനിടെ മാധ്യമങ്ങളെ കോളേജ് ക്യാമ്പസിൽ നിന്ന് പ്രിൻസിപ്പൽ പുറത്താക്കി. മാധ്യമങ്ങളോട് പുറത്ത് പോകാന്‍ ആവശ്യപ്പെടുകയായിരുന്നു

കോളേജിൽ അഡ്മിഷന്‍ നടക്കുകയാണെന്നും സംഘര്‍ഷത്തെക്കുറിച്ച് അറിയില്ലെന്നുമുള്ള രീതിയിലായിരുന്നു പ്രിൻസിപ്പാലിന്‍റെ പ്രതികരണം.  

മാധ്യമങ്ങളെ കോളേജിനകത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് യൂണിയൻ നേതാക്കളും വിലക്കിയിരുന്നു. മൂന്നാം വര്‍ഷ ബി.എ.പൊളിറ്റിക്സ് വിദ്യാര്‍ത്ഥിയായ അഖിലിനാണ് കുത്തേറ്റത്.  ‌

ക്യാന്‍റീനില്‍ പാട്ടുപാടിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി സംഘങ്ങള്‍ തമ്മില്‍ കഴിഞ്ഞ ദിവസം തര്‍ക്കമുണ്ടായിരുന്നു. തര്‍ക്കം ഒത്തുതീര്‍പ്പാക്കാനായി വിളിച്ച അനുരഞ്ജന ചര്‍ച്ചയ്ക്കിടെ സംഘര്‍ഷമുണ്ടാവുകയും അഖിലിന് കുത്തേല്‍ക്കുകയുമായിരുന്നു.

രണ്ട് കുത്തുകളാണ് അഖിലിന്‍റെ ശരീരത്തില്‍ കണ്ടെത്താനായത്. എന്നാല്‍, മുറിവുകളുടെ ആഴം വ്യക്തമല്ല. ആഴം തിരിച്ചറിയാന്‍ കൂടുതല്‍ പരിശോധനകള്‍ നടത്തണ൦. അഖിലിനെ വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

നിലവില്‍ വിദ്യാര്‍ത്ഥിയുടെ നില തൃപ്തികാരമാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.