'മെഡിക്കൽ കോളേജ് ആശുപത്രി സൂപ്പറാണ്' -വാവ സുരേഷ്

പതിനൊന്നാം തവണയാണ് വാവ സുരേഷ് പാമ്പുകടിയേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയ്ക്കെത്തുന്നത്.

Last Updated : Feb 19, 2020, 06:41 PM IST
'മെഡിക്കൽ കോളേജ് ആശുപത്രി സൂപ്പറാണ്' -വാവ സുരേഷ്

തിരുവനന്തപുരം: പതിനൊന്നാം തവണയാണ് വാവ സുരേഷ് പാമ്പുകടിയേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയ്ക്കെത്തുന്നത്.

എന്നാല്‍ മുമ്പത്തേതില്‍ നിന്നും വ്യത്യസ്ഥമായ ആശുപത്രി സൗകര്യങ്ങള്‍ കണ്ട് സുരേഷ് അമ്പരന്നു. പ്രത്യേകിച്ചും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാത്തെക്കുറിച്ചുള്ള മതിപ്പ് ഒറ്റവാക്കില്‍ ഒതുങ്ങിയില്ല. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്പറാണ്.

പാമ്പുകടിയേറ്റതിന്‍റെ അവശതകള്‍ക്കിടയിലും വാവ സുരേഷ് ആശുപത്രിയിലെ പുതിയ സംവിധാനങ്ങള്‍ കണ്ട് അത്ഭുതം കൂറുകയായിരുന്നു. മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ മള്‍ട്ടി ഡിസിപ്ലിനറി ഐസിയുവിലാണ് സുരേഷിനെ പ്രവേശിപ്പിച്ചിരുന്നത്.

അവിടത്തെ അത്യന്താധുനിക സംവിധാനങ്ങള്‍ ഏറ്റവും മികച്ചതാണെന്ന് സുരേഷ് സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവച്ചു. മെഡിക്കല്‍ കോളേജ ആശുപത്രിയെ ഇത്രയധികം മെച്ചപ്പെടുത്തിയതിനും തനിക്ക് സൗജന്യ ചികിത്സ അനുവദിച്ചതിനും ആരോഗ്യവകുപ്പുമന്ത്രി കെ കെ ശൈലജടീച്ചറിനോടും സുരേഷ് നന്ദിപറയുന്നു.

ആശുപത്രിയില്‍ എത്തിയദിവസം മുതല്‍ തന്‍റെ ആരോഗ്യം വീണ്ടെടുക്കാന്‍ അക്ഷീണം പ്രവര്‍ത്തിച്ച ആശുപത്രി സൂപ്രണ്ട്, ഡോക്ടര്‍മാര്‍, നേഴ്സുമാര്‍ മറ്റ് ജീവനക്കാരുടെയുമെല്ലാം കറകളഞ്ഞ സേവനത്തെയും സുരേഷ് പ്രകീര്‍ത്തിച്ചു. അതേസമയം തന്‍റെ ആരോഗ്യനിലയെക്കുറിച്ച് മോശമായ വാര്‍ത്ത പ്രചരിപ്പിക്കുന്നതിനെയും സുരേഷ് വിമര്‍ശിച്ചു.

തന്‍റെ ആരോഗ്യം വീണ്ടെടുക്കാനുള്ള ഡോക്ടര്‍മാരുടെയും മറ്റും പരിശ്രമം നേരിട്ട് ബോധ്യപ്പെട്ടതാണ്. അതിന്‍റെ ഫലം കിട്ടുകയും ചെയ്തു. എന്നിട്ടും തന്‍റെ ആരോഗ്യസ്ഥിതിയെപ്പറ്റി വ്യാജപ്രചരണം അഴിച്ചുവിടുന്നത് നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷമാണ് സുരേഷിനെ മള്‍ട്ടി ഡിസിപ്ലിനറി തീവ്രപരിചരണവിഭാഗത്തില്‍ നിന്നും മുറിയിലേയ്ക്ക് മാറ്റിയത്. ആരോഗ്യനില മെച്ചപ്പെടുകയും പരിശോധനാഫലങ്ങളെല്ലാം അനുകൂലമായതിനെ തുടര്‍ന്നുമാണ് വാവ സുരേഷിനെ തീവ്രപരിചരണവിഭാഗത്തില്‍ നിന്നും മാറ്റിയത്.

More Stories

Trending News