)
തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഗുരുതര ചികിത്സാ പിഴവെന്ന് ആരോപണം. കാട്ടാക്കട സ്വദേശിയായ യുവതിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ശസ്ത്രക്രിയക്കിടെ നെഞ്ചിൽ 50 സെന്റിമീറ്റർ നീളമുള്ള സർജിക്കൽ ട്യൂബ് കുടുങ്ങിയെന്ന് യുവതി ആരോപിച്ചു. സംഭവത്തിൽ യുവതി ആരോഗ്യവകുപ്പിന് പരാതി നൽകി.
രണ്ട് വർഷം മുൻപ് തൈറോയ്ഡ് ശസ്ത്രക്രിയ നടത്തിയിരുന്നു. ഈ സമയം സർജിക്കൽ ട്യൂബ് നെഞ്ചിൽ കുടുങ്ങിയെന്നാണ് യുവതി പരാതിയിൽ വ്യക്തമാക്കുന്നത്. കഫക്കെട്ട് വന്നതിനെ തുടർന്ന് എക്സ്റേ എടുത്തപ്പോഴാണ് നെഞ്ചിൽ ട്യൂബ് കിടക്കുന്നതായി കണ്ടെത്തിയതെന്ന് യുവതി പറഞ്ഞു. ശസ്ത്രക്രിയ നടത്തിയ ഡോക്ടർ വിഷയത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും ആരോപിക്കപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.