Medical Negligence: എട്ട് മാസം പ്രായമായ കുഞ്ഞിന് പനിക്ക് മരുന്ന് മാറി നൽകി; കുഞ്ഞ് ​ഗുരുതരാവസ്ഥയിൽ

Infant In Critical Condition: ഓവർഡോസ് മരുന്ന് കുട്ടിയുടെ കരളിനെ ബാധിച്ചുവെന്നും സ്ഥിതി ​ഗുരുതരമായി തുടർന്നാൽ കരൾ മാറ്റിവയ്ക്കേണ്ടി വരുമെന്നുമാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 13, 2025, 01:45 PM IST
  • കുഞ്ഞിന്റെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി
  • പഴയങ്ങാടിയിൽ പ്രവർത്തിക്കുന്ന ഖദീജ മെഡിക്കൽസിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
Medical Negligence: എട്ട് മാസം പ്രായമായ കുഞ്ഞിന് പനിക്ക് മരുന്ന് മാറി നൽകി; കുഞ്ഞ് ​ഗുരുതരാവസ്ഥയിൽ

കണ്ണൂർ: മരുന്ന് മാറി നൽകിയതിനെ തുടർന്ന് എട്ടുമാസം പ്രായമായ കുഞ്ഞ് ​ഗുരുതരാവസ്ഥയിൽ. ചെറുകുന്നം പൂങ്കാവിലെ സമീറിന്റെ മകൻ മുഹമ്മദ് ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

Add Zee News as a Preferred Source

ഓവർഡോസ് മരുന്ന് കുട്ടിയുടെ കരളിനെ ബാധിച്ചുവെന്നും സ്ഥിതി ​ഗുരുതരമായി തുടർന്നാൽ കരൾ മാറ്റിവയ്ക്കേണ്ടി വരുമെന്നുമാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.

മെഡിക്കൽ സ്റ്റോറിൽ നിന്നാണ് മരുന്ന് മാറി നൽകിയത്. കുഞ്ഞിന്റെ ബന്ധുക്കൾ നൽകിയ പരാതിയിൽ പഴയങ്ങാടിയിൽ പ്രവർത്തിക്കുന്ന ഖദീജ മെഡിക്കൽസിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ALSO READ: വണ്ണം കൂടാതിരിക്കാൻ ഡയറ്റ്; 18കാരി ശ്രീനന്ദയ്ക്കുണ്ടായിരുന്നത് 25 കിലോ ഭാരം

ഈ മാസം എട്ടിനാണ് പനിക്കായി ഡോക്ടർ കുറിച്ച് നൽകിയ കാൽപോൾ സിറപ്പിന് പകരം മെഡിക്കൽ സ്റ്റോർ ജീവനക്കാർ കാൽപോൾ ഡ്രോപ്സ് നൽകിയത്. രണ്ട് ദിവസം കൊടുത്തതോടെ മരുന്ന് തീർന്നു.

ഇതിൽ സംശയം തോന്നിയ രക്ഷിതാക്കൾ വീണ്ടും ഡോക്ടറെ കാണിച്ചപ്പോഴാണ് മരുന്ന് മാറിയ വിവരം മനസ്സിലാക്കുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ കുഞ്ഞിന്റെ ആരോ​ഗ്യസ്ഥിതി ​ഗുരുതരമാണെന്ന് കണ്ടെത്തി ചികിത്സയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

കുഞ്ഞിനെ ​ഗുരുതരാവസ്ഥയിൽ ആക്കിയത് ഫാർമസി ജീവനക്കാരാണെന്ന് കുട്ടിയുടെ പിതൃസഹോദരൻ ഇപി അഷ്റഫ് പറഞ്ഞു. പനി ബാധിച്ച് ചികിത്സ തേടിയ കുഞ്ഞിന് ഡോക്ടർ കുറിച്ച് നൽകിയ മരുന്നല്ല കൊടുത്തത്.

ഇതേ കുറിച്ച് ചോദിച്ചപ്പോൾ എന്നാൽ പോയി കേസ് കൊടുക്കെന്ന് ഭീഷണിപ്പെടുത്തിയെന്നും അഷ്റഫ് പറഞ്ഞു. പഴയങ്ങാടി ടൗണിൽ പ്രവർത്തിക്കുന്ന ഖദീജ മെഡിക്കൽസിനെതിരെ പോലീസിൽ പരാതി നൽകിയതായും അഷ്റഫ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News