)
ഇടുക്കി: മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കിയിലെ രാജകുമാരിയിലാണ് സംഭവം. മഞ്ഞകുഴി സ്വദേശി മോളകുടിയിൽ രമേശി (56)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ സമീപവാസികളാണ് റോഡരികിൽ മൃതദേഹം കണ്ടെത്തിയത്. റോഡരികിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് സമീപത്തു നിന്നും ഒരു കോടാലിയും പൊലീസ് കണ്ടെത്തിട്ടുണ്ട്. എന്നാൽ, രമേശിന്റെ ദേഹത്ത് പരിക്കുകളോ മുറിവുകളോ ഇല്ല.
രണ്ട് വർഷമായി ഒറ്റക്കയ്ക്ക് താമസിക്കുന്നയാളാണ് രമേശൻ. വീട്ടിൽ നിന്നും 30 മീറ്റർ മാറി റോഡരുകിലാണ് മൃതദേഹം കണ്ടത്. രമേശൻ അപസ്മാര രോഗ ബാധിതനായിരുന്നെന്ന് പോലീസ് പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചു. ശാന്തൻപാറ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ് പൂർത്തിയായ ശേഷം മൃതദേഹം പോസ്റ്റ്മാർട്ടത്തിനയക്കും. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.