പായിപ്പാട് ഉത്തരേന്ത്യയിലല്ല;അതിഥി തൊഴിലാളികളുടെ പ്രതിഷേധ ദൃശ്യങ്ങള്‍ കാട്ടാതെ മലയാള മാധ്യമങ്ങള്‍!

ലോക്ക്ഡൌണ്‍ ലംഘിച്ച് കോട്ടയം പായിപ്പാട് ഇതര സംസ്ഥാന തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങി.

Last Updated : Mar 29, 2020, 06:30 PM IST
പായിപ്പാട് ഉത്തരേന്ത്യയിലല്ല;അതിഥി തൊഴിലാളികളുടെ പ്രതിഷേധ ദൃശ്യങ്ങള്‍ കാട്ടാതെ മലയാള മാധ്യമങ്ങള്‍!

തിരുവനന്തപുരം:ലോക്ക്ഡൌണ്‍ ലംഘിച്ച് കോട്ടയം പായിപ്പാട് ഇതര സംസ്ഥാന തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങി.

ആയിരക്കണക്കിന് തൊഴിലാളികളാണ് തങ്ങള്‍ക്ക് നാട്ടിലേക്ക് പോകുന്നതിന് സൗകര്യം ഒരുക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നത്.
നേരത്തെ ഇതര സംസ്ഥാന തൊഴിലാളികളെ അതിഥി തൊഴിലാളികള്‍ എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഇവര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് പറഞ്ഞിരുന്നു.
ഇവര്‍ക്ക് താമസത്തിനും ഭക്ഷണത്തിനും സൗകര്യം ഒരുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തു.

കമ്മ്യുണിറ്റി കിച്ചന്‍ സംവിധാനം നടപ്പിലാക്കി ഇവര്‍ക്ക് ഭക്ഷണം എത്തിക്കുമെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിരുന്നു.അതിന് പിന്നാലെയാണ് പായിപ്പാട്ട് ആയിരക്കണക്കിന് ഇതര 
സംസ്ഥാന തൊഴിലാളികള്‍ പ്രതിഷേധവുമായെത്തിയത്.പ്രതിഷേധം തുടരുന്നതിനിടെ ചില മലയാള ചാനലുകള്‍ ഈ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് വ്യക്തമാക്കിയത്.
സംസ്ഥാനത്ത് മറ്റിടങ്ങളിലും പ്രതിഷേധം ഉയരുന്ന സാഹചര്യം ഒഴിവാക്കുക എന്ന ലക്ഷ്യമാണ്‌ ഈ ദൃശ്യങ്ങള്‍ കാണിക്കാത്തതിന് പിന്നിലെന്നാണ് വിവരം,
കഴിഞ്ഞ ദിവസം ഡല്‍ഹിയിലും മറ്റ് ഉത്തരേന്ത്യന്‍ നഗരങ്ങളിലും നടന്ന തൊഴിലാളികളുടെ കൂട്ടപാലായനം ദൃശ്യങ്ങള്‍ കാട്ടിയ മാധ്യമസ്ഥാപനങ്ങളാണ് ഈ നിലപാട് സ്വീകരിച്ചത്.

 

കേരളത്തിലെ ദൃശ്യങ്ങള്‍ കാട്ടാന്‍ തയ്യാറാകാത്ത മാധ്യമങ്ങള്‍ ഉത്തരേന്ത്യന്‍ നഗരങ്ങളിലെ ദൃശ്യങ്ങള്‍ തുടര്‍ച്ചയായി പ്രദര്‍ശിപ്പിക്കുന്നുമുണ്ട്.അതേസമയം ഒരു വിഭാഗം മാധ്യമങ്ങള്‍ ഇങ്ങനെ നിലപാട് 
സ്വീകരിച്ചപ്പോഴും സംസ്ഥാന സര്‍ക്കാര്‍ പ്രശ്നത്തില്‍ ഇടപെടുകയും ലോക്ഡൌണ്‍ അവസാനിച്ചതിന് ശേഷം ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിനുള്ള സൗകര്യം ഒരുക്കാമെന്ന് അറിയിക്കുകയും 
ഇപ്പോള്‍ അവര്‍ക്ക് ഭക്ഷണത്തിനും തമാസത്തിനും ഉള്ള സൗകര്യം ഒരുക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു.പായിപ്പാട്ടെ ഇതര സംസ്ഥാന തൊഴിലാളികളെ ഉത്തരേന്ത്യയിലെ തൊഴിലാളികളുടെ 
കൂട്ടപാലായനം സ്വാധീനിച്ചോ എന്ന സംശയവും ചിലകേന്ദ്രങ്ങള്‍ പ്രകടിപ്പിക്കുന്നു.

Trending News