തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ പാൽ മോഷണം നടത്തിയ ജീവനക്കാരൻ പിടിയിൽ. 25 ലിറ്റർ പാലാണ് മോഷണം പോയത്. ക്ഷേത്രത്തിലെ അസിസ്റ്റന്റ് സ്റ്റോർ കീപ്പർ സുനിൽ കുമാറാണ് പിടിയിലായത്. തുടർച്ചയായി പാൽ മോഷണം പോകുന്നുവെന്ന് ആരോപിച്ച് ക്ഷേത്ര വിജിലൻസ് സ്ഥലത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനെ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് കള്ളി വെളിച്ചത്തായത്.
കഴിഞ്ഞമാസം ക്ഷേത്രത്തിൽ നിന്ന് 13.5 പവൻ സ്വർണം കാണാതായിരുന്നു. ശ്രീകോവിലിന് സ്വർണം പൂശാനായി സൂക്ഷിച്ച 13.5 പവൻ സ്വർണമാണ് കാണാതായത്. പിന്നാലെ രണ്ടു ദിവസത്തിനുശേഷം മണലിൽ പൊതിഞ്ഞ നിലയിൽ സ്വർണം കണ്ടെത്തിയിരുന്നു. പൊലീസ് നടത്തിയ പരിശോധനയിലാണ് ക്ഷേത്രത്തിനുള്ളിലെ മണൽപരപ്പിൽ നിന്നും സ്വർണം കണ്ടെത്തിയത്. ഇതിനു പിന്നാലെയാണ് പുതിയ മോഷണവും പുറത്തുവരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.