തിരുവനന്തപുരം: മിൽമ ജീവനക്കാർ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം പിൻവലിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിനെ തുടർന്നാണ് ഈ നിർണായ തീരുമാനം. സർവീസിൽ നിന്ന് വിരമിച്ച ഡോ. പി മുരളിയെ മാനേജിങ് ഡയറക്ടറായി വീണ്ടും നിയമിച്ചതിൽ പ്രതിഷേധിച്ചായിരുന്നു സമരം പ്രഖ്യാപിച്ചത്.
Also Read: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ; 12 ജില്ലകളിൽ യെല്ലോ അലർട്ട്
കേരള സഹകരണ സംഘം നിയമങ്ങൾ അട്ടിമറിച്ചാണ് ഈ നിയമനം എന്നാണ് ജീവനക്കാർ ആരോപിച്ചത്. വിഷയത്തിൽ മറ്റന്നാൾ മന്ത്രിതല ചർച്ച നടക്കുമെന്നാണ് റിപ്പോർട്ട്. തൊഴിൽ, ക്ഷീര വികസന മന്ത്രിമാർ സമരം ചെയ്ത ജീവനക്കാരുടെ സംഘടനകളുമായി ചർച്ച നടത്തുമെന്നും സൂചനയുണ്ട്.
Also Read: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ; 12 ജില്ലകളിൽ യെല്ലോ അലർട്ട്
സംയുക്ത യൂണിയനുകളുടെ പണിമുടക്കിനെ തുടർന്ന് തിരുവനന്തപുരത്ത് അടക്കം പാൽ വിതരണം തടസ്സപ്പെട്ടു. ഐ.എൻ.ടി.യു.സി.യും സി.ഐ.ടി.യുവും സംയുക്തമായാണ് പണിമുടക്കിയത്. ഇതിനിടയിൽ മിൽമ ചെയർമാനുമായി സംയുക്ത ട്രേഡ് യൂണിയൻ ഭാരവാഹികൾ ചർച്ച തീരുമാനിച്ചിരുന്നെങ്കിലും നടന്നില്ല. സമരത്തെ തുടർന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇന്ന് മിൽമ പാൽ വിതരണം തടസ്സപ്പെട്ടിരുന്നു എന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.