കോടിയേരി സഞ്ചരിച്ച മിനി കൂപ്പറിന്റെ രജിസ്‌ട്രേഷന്‍ വ്യാ‍ജമെന്ന് റിപ്പോര്‍ട്ട്

എല്‍.ഡി.എഫ് നയിക്കുന്ന ജനജാഗ്രത യാത്രയ്ക്കെതിരെ ഉയര്‍ന്നു വന്ന മിനി കൂപ്പര്‍ വിവാദത്തില്‍ മറ്റൊരു വഴിത്തിരിവ്. കൊടുവള്ളിയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ച മിനി കൂപ്പറിന്‍െ രജിസ്‌ട്രേഷന്‍ വ്യാജമെന്ന് റിപ്പോര്‍ട്ട്. നികുതി വെട്ടിക്കുന്നതിനായി പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് വിവരം. 

Last Updated : Oct 28, 2017, 01:48 PM IST
കോടിയേരി സഞ്ചരിച്ച മിനി കൂപ്പറിന്റെ രജിസ്‌ട്രേഷന്‍ വ്യാ‍ജമെന്ന് റിപ്പോര്‍ട്ട്

കൊച്ചി: എല്‍.ഡി.എഫ് നയിക്കുന്ന ജനജാഗ്രത യാത്രയ്ക്കെതിരെ ഉയര്‍ന്നു വന്ന മിനി കൂപ്പര്‍ വിവാദത്തില്‍ മറ്റൊരു വഴിത്തിരിവ്. കൊടുവള്ളിയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ച മിനി കൂപ്പറിന്‍െ രജിസ്‌ട്രേഷന്‍ വ്യാജമെന്ന് റിപ്പോര്‍ട്ട്. നികുതി വെട്ടിക്കുന്നതിനായി പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് വിവരം. 

ഇത് സംബന്ധിച്ച രേഖകള്‍ 'മാതൃഭൂമി ന്യൂസ്' പുറത്തു വിട്ടു. പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത പി.വൈ-01, സി.കെ 3000 എന്ന നമ്പറിലുള്ള വാഹനം കാരാട്ട് ഫൈസലിന്റെ പേരില്‍ തന്നെയാണ്. എന്നാല്‍, നല്‍കിയിരിക്കുന്ന വിലാസം വ്യാജമാണെന്നാണ് ആരോപണം. 

കാറിന്‍റെ രജിസ്ട്രേഷന് നല്‍കിയ വിലാസത്തില്‍ താമസിക്കുന്നത് ശിവകുമാര്‍ എന്ന അധ്യാപകനാണ്. മിനി കൂപ്പറിനെ കുറിച്ചോ ഫൈസല്‍ കാരാട്ടിനെയോ അറിയില്ലെന്ന് ശിവകുമാറിന്റെ കുടുംബാംഗങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

കേരളത്തില്‍ രജിസ്റ്റര്‍ ചെയ്താല്‍ സര്‍ക്കാരിന് ലഭിക്കേണ്ടിയിരുന്ന എട്ടു ലക്ഷത്തോളം രൂപയാണ് പോണ്ടിച്ചേരിയിലെ വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ വാഹന ഉടമയായ ഫൈസല്‍ വെട്ടിച്ചിരിക്കുന്നത്. നികുതിവെട്ടിപ്പിന് പുറമേ വ്യാജ വിലാസം നല്‍കിയതും ഗുരുതരമായ കുറ്റമാണ്.

കാരാട്ട് ഫൈസലിന്റെ ആഢംബര വാഹനം ജനജാഗ്രതാ യാത്രയ്ക്കായി  കോടിയേരി ഉപയോഗിച്ചത് വിവാദമായിരുന്നു. ജനജാഗ്രതാ യാത്ര കൊടുവള്ളിയില്‍ എത്തിയപ്പോഴായിരുന്നു 44 ലക്ഷം വിലവരുന്ന മിനി കൂപ്പര്‍ ജാഥയ്ക്കായി ഉപയോഗിച്ചത്. 

Trending News