KB Ganesh Kumar: 'പോറ്റിയെ കേറ്റിയത് മന്ത്രിയല്ല, തന്ത്രിയാണ്': കെ ബി ​ഗണേഷ് കുമാർ

KB Ganesh Kumar: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രിക്കെതിരെയായിരുന്നു മന്ത്രിയുടെ പ്രതികരണം

Written by - Vishnupriya S | Last Updated : Jan 12, 2026, 05:55 PM IST
  • മോഷ്ടാവായ പോറ്റിയെ ക്ഷേത്രത്തിൽ കൊണ്ടുവന്നതും അകത്തു കയറ്റിയതും തന്ത്രിയാണെന്നും
  • വാജി വാഹനം അടിച്ചു കൊണ്ടുപോയത് ആരാണെന്നും ​ഗണേഷ് കുമാർ ചോദിച്ചു.
KB Ganesh Kumar: 'പോറ്റിയെ കേറ്റിയത് മന്ത്രിയല്ല, തന്ത്രിയാണ്': കെ ബി ​ഗണേഷ് കുമാർ

തിരുവനന്തപുരം: ശബരിമലയിൽ പോറ്റിയെ കേറ്റിയത് മന്ത്രിയല്ല തനന്ത്രിയാണെന്ന് മന്ത്രി കെബി ഗണേഷ് കുമാർ. ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രിക്കെതിരെയായിരുന്നു മന്ത്രിയുടെ പ്രതികരണം. മോഷ്ടാവായ പോറ്റിയെ ക്ഷേത്രത്തിൽ കൊണ്ടുവന്നതും അകത്തു കയറ്റിയതും തന്ത്രിയാണെന്നും വാജി വാഹനം അടിച്ചു കൊണ്ടുപോയത് ആരാണെന്നും ​ഗണേഷ് കുമാർ ചോദിച്ചു. ഉദ്ദേശിക്കുന്ന ആൾ കേസിൽ പ്രതിയാകണമെന്നാണ് യുഡിഎഫും- ബിജെപിയും പറയുന്നതെന്നും ശബരിമലയിൽ നടന്നത് എന്ത് എന്ന് കോടതി കണ്ടെത്തുമെന്നും ​ഗണേഷ് കുമാർ പറഞ്ഞു.

Add Zee News as a Preferred Source

യുഡിഎഫ് മതവികാരം ഇളക്കി വിടുകയാണെന്നും ബിജെപിയെക്കാൾ അപകടകരമായ രീതിയിലാണെന്നും മന്ത്രി പറഞ്ഞു. ബിജെപിക്ക് കോൺഗ്രസിനും ഒരേ സ്വരമാണെന്നും ശബരിമല, ശബരിമല എന്ന് മാത്രം പറയുന്നുവെന്നും കോൺഗ്രസിന് അന്തസ്സുണ്ടെങ്കിൽ രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നും ​ഗണേഷ്കുമാർ ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Vishnupriya S

Vishnupriya S is the Sub Editor of Zee Malayalam News Website

...Read More

Trending News