Minister kb Ganesh Kumar: മന്ത്രിക്കെതിരെ വെളിപ്പെടുത്തലുമായി ഭാര്യ: ഗണേഷ് കുമാറിനെ വാളകത്തെ വീട്ടിൽ മോശം സാഹചര്യത്തിൽ കണ്ടു; തെളിവ് കയ്യിലുണ്ടെന്ന് ബിന്ദു മേനോൻ

തനിക്ക് വട്ടാണെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞതുകൊണ്ടാണ് വിഷയത്തിൽ വിശദീകരണം നടത്തുന്നതെന്ന് ബിന്ദു മേനോൻ പറഞ്ഞു.  

Written by - Karthika V | Last Updated : Mar 9, 2026, 03:22 PM IST
  • അന്ന് തന്റെ മൊബൈൽ പിടിച്ചു വാങ്ങാൻ ശ്രമിച്ചത് മന്ത്രിയുടെ സഹായിയായ ശാന്തൻ ആണ്.
  • വാതിലടച്ചത് പ്രദീപ് ആണ്.
Minister kb Ganesh Kumar: മന്ത്രിക്കെതിരെ വെളിപ്പെടുത്തലുമായി ഭാര്യ: ഗണേഷ് കുമാറിനെ വാളകത്തെ വീട്ടിൽ മോശം സാഹചര്യത്തിൽ കണ്ടു; തെളിവ് കയ്യിലുണ്ടെന്ന് ബിന്ദു മേനോൻ

തിരുവനന്തപുരം: മന്ത്രി കെ ബി ​ഗണേഷ്കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ രം​ഗത്ത്. വാളകത്തെ വീട്ടിൽ വച്ച് വളരെ മോശം സാഹചര്യത്തിൽ കാണാനിടയായി എന്ന തുറന്നടിച്ചിരിക്കുകയാണ് ബിന്ദു. തുറന്നു പറയാൻ പോലും പറ്റാത്ത കാര്യമാണിതെന്നും അന്നെടുത്ത ഫോട്ടോകൾ എല്ലാം കയ്യിലുണ്ടെന്നും ബിന്ദു പറഞ്ഞു. അന്ന് പുറത്തേക്ക് കടക്കാൻ ശ്രമിച്ച തന്നെ മന്ത്രിയുടെ സ്റ്റാഫ് തടയുകയും ഫോൺ പിടിച്ചു വാങ്ങാൻ ശ്രമിക്കുകയും ചെയ്തു. പിന്നീട് പുറത്തേക്ക് കടക്കാതിരിക്കാൻ വാതിലടച്ചുവെന്നും ഇവർ വ്യക്തമാക്കി. 

Add Zee News as a Preferred Source

ബിജെപി കൗൺസിലറായ ആർ ശ്രീലേഖ തന്റെ ബന്ധുവാണ്. അവരുടെ നിർദേശ പ്രകാരം പോലീസ് സഹായം തേടുകയായിരുന്നു. താൻ പോലീസിനെ വിളിച്ചതിന് പിന്നാലെ മന്ത്രിക്കൊപ്പമുണ്ടായിരുന്ന സ്ത്രീയെ കാറിൽ കയറ്റി വിട്ടു. ശേഷം ഗണേഷ് കുമാർ മുറിയിൽ കയറി വാതിൽ അടക്കുകയും ചെയ്തുവെന്ന് ബിന്ദു പറഞ്ഞു. 

Also Read: KN Panikkar Passes Away: ചരിത്രകാരൻ ഡോ. കെ.എൻ. പണിക്കർ അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്ത്

അതേസമയം ഒന്നും ചെയ്യാനില്ല എന്ന് പറഞ്ഞ് പോലീസ് കയ്യൊഴിയുകയായിരുന്നുവെന്നും അവർ ആരോപിച്ചു. വിഷയത്തിൽ പ്രതികരിക്കേണ്ടെന്ന് ആദ്യം കരുതിയെങ്കിലും തനിക്കെതിരെ മാധ്യമങ്ങൾക്ക് മുന്നിൽ മന്ത്രി പറഞ്ഞത് കൊണ്ട് എല്ലാം തുറന്ന് പറയുകയാണെന്നും ബിന്ദു വ്യക്തമാക്കി. സാറിന് തെറ്റ് പറ്റിപ്പോയി എന്നാണ് സ്റ്റാഫുകൾ തന്നോട് പറഞ്ഞത്. ക്ഷമിക്കാനും ആവശ്യപ്പെടുകയും ഒത്തുതീർപ്പിനും ശ്രമമുണ്ടാകുകയും ചെയ്തിരുന്നു.

അന്ന് തന്റെ മൊബൈൽ പിടിച്ചു വാങ്ങാൻ ശ്രമിച്ചത് മന്ത്രിയുടെ സഹായിയായ ശാന്തൻ ആണ്. വാതിലടച്ചത് പ്രദീപ് ആണ്. ശാന്തൻ ആണ് സ്ത്രീയെ കാറിൽ കയറ്റി കൊണ്ട് പോയത്. തനിക്ക് വട്ടാണെന്ന് പറഞ്ഞതുകൊണ്ടാണ് വിശദീകരണം നടത്തുന്നതെന്നും മുഖ്യമന്ത്രിയുടെ മകളോടും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും നിയമ നടപടിക്ക് ഇല്ലെന്നും ബിന്ദു മേനോൻ വ്യക്തമാക്കി.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മന്ത്രിക്കെതിരെ നിലനിന്നിരുന്ന ആക്ഷേപങ്ങളിൽ വിശദീകരണവുമായി ​ഗണേഷ്കുമാർ രം​ഗത്തെത്തിയിരുന്നു. തനിക്ക് പ്രണയമുണ്ട്. അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ ഇടപെടേണ്ടെന്നുമാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. അഞ്ചല്ല, അയ്യായിരം പ്രണയമുണ്ടെന്നും വട്ടുള്ളവർ പോലീസ് സഹായം തേടണമെന്നും മന്ത്രി പറഞ്ഞു. ഇതിന് പിന്നാലെയാണ് മന്ത്രിക്കെതിരെ ഭാര്യ ബിന്ദു രം​ഗത്തുവന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Karthika V

Karthika V is a Journalist with more than 7 years of experience in Digital Media. She started her career as Content Editor in ETV Bharat. Karthika is currently working as Sub Editor in Zee Malayalam News website. 

 

...Read More

Trending News