തിരുവനന്തപുരം: കേരളത്തിന്റെ അഭിമാന പദ്ധതി വിഴിഞ്ഞം അന്താരാഷ്ട തുറമുഖം രാജ്യത്തിനായി തുറന്നുകൊടുത്തിരിക്കുകയാണ്. മന്ത്രിമാരുൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ചടങ്ങിൽ സന്നിഹിതനായിരുന്നു. പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസും ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിനിടെ രാജീവ് ചന്ദ്രശേഖറിനെതിരെ വിമർശനവും പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് മുഹമ്മദ് റിയാസ്.
വേദിയിൽ തനിച്ചിരുന്ന് മുദ്യാവാക്യം വിളിക്കുന്ന രാജീവ് ചന്ദ്രശേഖരിനെ ചൂണ്ടിക്കാട്ടിയായിരുന്നു മുഹമ്മദ് റിയാസിന്റെ പരിഹാസം. ധനകാര്യമന്ത്രി ഉൾപ്പെടെ സംസ്താന മന്ത്രിസഭയിലെ മറ്റ് മന്ത്രിമാർ സദസിലിരിക്കുകയാണ്. അപ്പോൾ ഒരു രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ മാത്രമായ ഒരാൾ ചടങ്ങിന് മണിക്കൂറുകൾക്ക് മുൻപ് തന്നെ സ്റ്റേജിൽ വന്നിരുന്ന് മുദ്രാവാക്യം വിളിക്കുക എന്ന് പറയുന്നത് അൽപ്പത്തരമല്ലേ എന്നാണ് മുഹമ്മദ് റിയാസ് പറഞ്ഞത്. പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടിടപ്പെട്ടാണ് അദ്ദേഹം വേദിയിൽ ഇരിക്കാൻ അവസരം നൽകിയിരിക്കുന്നത്. ഇത് ജനാധിപത്യ വിരുദ്ധമല്ലേ എന്നും അദ്ദേഹം പറഞ്ഞു. ഇതിനെ അൽപ്പത്തരമായിട്ടാണ് മലയാളി വിലയിരുത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: Kerala Gold Rate: പ്രതീക്ഷയോടെ തുടങ്ങുന്ന മെയ് മാസം; സ്വർണവിലയിൽ ഇന്നും ഇടിവ്, നിരക്ക് ഇങ്ങനെ...
വിഴിഞ്ഞം പദ്ധതിയുടെ ഉദ്ഘടാനത്തിന് മണിക്കൂറുകൾക്ക് മുൻപ് തന്നെ വേദിയിൽ വന്നിരുന്ന രാജീവ് ചന്ദ്രശേഖർ സദസിലുണ്ടായിരുന്ന ബിജെപി പ്രവർത്തകർക്കൊപ്പം മുദ്യാവാക്യം വിളിക്കുന്നതിനെതിരെയാണ് മുഹമ്മദ് റിയാസ് പരിഹസിച്ചത്.
അതേസമയം വിഴിഞ്ഞം പദ്ധതിയുടെ നേട്ടങ്ങളും സാധ്യതകളും ഉയർത്തിക്കാട്ടി കൊണ്ടാണ് പ്രധാനമന്ത്രി ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചത്. രാജ്യത്തിന്റെ പണം ഇനി പുറത്തേക്ക് പോകില്ലെന്നും രാജ്യത്തിന്റെ പണം രാജ്യത്തിനാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ പദ്ധിതിയിലൂടെ കേരളത്തിനും രാജ്യത്തിനും പുതിയ സാമ്പത്തിക സ്ഥിരതയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. വികസിത ഭാരത് സങ്കല്പത്തിന്റെ പ്രധാന കേന്ദ്രമാണ് രാജ്യത്തിന്റെ തുറമുഖ നഗരങ്ങൾ. സംസ്ഥാന സർക്കാരിനൊപ്പം ചേർന്ന് ഈ സ്വപ്നപദ്ധതി കേന്ദ്ര സർക്കാർ യാഥാർത്ഥ്യമാക്കി. ഇന്ത്യ സഖ്യത്തിലെ പലരുടെയും ഉറക്കം കെടുത്തുന്നതാണ് ഇന്നത്തെ പരിപാടിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









