Kerala University: കേരള സർവകലാശാലയിലെ ഉത്തരപേപ്പറുകൾ നഷ്ടമായ സംഭവം; അധ്യാപകനെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി

Kerala University:  കേരളത്തിലെ സർവകലാശാലകൾ മികച്ചു നിൽക്കുന്ന സന്ദർഭത്തിലാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായിരിക്കുന്നതെന്നും മന്ത്രി

Written by - Zee Malayalam News Desk | Last Updated : Mar 29, 2025, 03:28 PM IST
  • സംഭവത്തിൽ അട്ടിമറി സാധ്യത സംശയമുണ്ട്.
  • സമ​​ഗ്രമായ അന്വേഷണത്തിന് ഉത്തരവ് നൽകിയിട്ടുണ്ട്.
  • നടന്നത് കൃത്യവിലോപമെന്നും മന്ത്രി കുറ്റപ്പെടുത്തി
Kerala University: കേരള സർവകലാശാലയിലെ ഉത്തരപേപ്പറുകൾ നഷ്ടമായ സംഭവം; അധ്യാപകനെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി

തിരുവനന്തപുരം: കേരള സർവകലാശാലയിലെ എംബിഎയുടെ ഉത്തരപേപ്പറുകൾ നഷ്ടമായ സംഭവത്തിൽ അധ്യാപകനെതിരെ  കർശന നടപടി ഉണ്ടാകുമെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ആർ ബിന്ദു. സംഭവത്തിൽ അട്ടിമറി സാധ്യത സംശയമുണ്ട്. സമ​​ഗ്രമായ അന്വേഷണത്തിന് ഉത്തരവ് നൽകിയിട്ടുണ്ട്. നടന്നത് കൃത്യവിലോപമെന്നും മന്ത്രി കുറ്റപ്പെടുത്തി. കേരളത്തിലെ സർവകലാശാലകൾ മികച്ചു നിൽക്കുന്ന സന്ദർഭത്തിലാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Add Zee News as a Preferred Source

സർവകലാശാലയുടെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചിട്ടുണ്ട് എന്ന് കരുതുന്നില്ല. വിശദമായി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥനെ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഉത്തര പേപ്പര്‍ നഷ്ടമായ സംഭവത്തില്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് രജിസ്ട്രാര്‍ അറിയിച്ചു. 

കേരള സർവകലാശാലയിലെ 2022-2024 ബാച്ചിലെ ഫിനാൻസ് സ്ട്രീം എംബിഎ വിദ്യാർത്ഥികളുടെ പ്രൊജക്ട് ഫിനാൻസ് പേപ്പറിന്‍റെ ഉത്തരക്കടലാസുകളാണ് നഷ്ടപ്പെട്ടത്. മൂല്യനിർണയത്തിനായി കൊടുത്തയച്ച ഉത്തരക്കടലാസുകൾ അധ്യാപകന്‍റെ പക്കൽ നിന്നാണ് നഷ്ടപ്പെട്ടത്. മൂല്യനിർണയം പൂർത്തിയാക്കാത്തതിനാൽ കോഴ്സ് പൂർത്തിയായിട്ടും ഫലപ്രഖ്യാപനവും നടത്താനായിട്ടില്ല. ഈ വിദ്യാർത്ഥികൾ പുനപരീക്ഷ എഴുതണമെന്നാണ് സർവകലാശാലയുടെ നിർദേശം. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News