Minister V Sivankutty: പോക്സോ കേസ് പ്രതിയായ മുകേഷ് എം നായരെ മുഖ്യാതിഥിയായി പങ്കെടുപ്പിച്ചത് തെറ്റാണെന്നും മന്ത്രി പറഞ്ഞു

തിരുവനന്തപുരം: സ്കൂൾ പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതിയായ വ്ലോഗർ മുകേഷ് എം നായരെ മുഖ്യാതിഥിയായി പങ്കെടുപ്പിച്ച സംഭവത്തിൽ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. പോക്സോ കേസ് പ്രതിയായ മുകേഷ് എം നായരെ മുഖ്യാതിഥിയായി പങ്കെടുപ്പിച്ചത് തെറ്റാണെന്നും മന്ത്രി പറഞ്ഞു. ഫോർട്ട് ഹൈസ്കൂളിലെ പ്രധാനാധ്യാപകൻ ഇന്ന് രാവിലെ വന്ന് കണ്ടിരുന്നുവെന്നും അബദ്ധം പറ്റിയെന്ന് പറഞ്ഞെന്നും മന്ത്രി വ്യക്തമാക്കി.
പ്രധാനാധ്യാപകനും അധ്യാപകർക്കും ഈ വ്യക്തിയുടെ കേസ് അറിയില്ലെന്നാണ് പറയുന്നത്. എന്നാൽ അത് ശരിയല്ലെന്നും ആരെയും കയറ്റി സ്കൂളിലെ പരിപാടിയിൽ പങ്കെടുപ്പിക്കാൻ കഴിയില്ലല്ലോയെന്നും നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. സംഭവത്തെകുറിച്ച് അടിയന്തിരമായി റിപ്പോർട്ട് നല്കാൻ വിദ്യാഭ്യാസ മന്തി, വിദ്യാഭ്യാസ വകപ്പ് ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം ഫോർട്ട് സ്കൂളിലാ് തിങ്കളാഴ്ച നടന്ന സ്കൂൾ പ്രവേശനോത്സവത്തിൽ വ്ലോഗറായ മുകേഷ് എം നായർ ആയിരുന്നു മുഖ്യാതിഥി. പോക്സോ കേസ് പ്രതി കൂടിയായ മുകേഷിനെ ചടങ്ങിൽ പങ്കെടുപ്പിച്ചതാണ് വിവാദമായത്. റീൽസ് ഷൂട്ടിംഗിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ചെന്ന കേസിലെ പ്രതിയാണ് മുകേഷ് എം നായർ. മുകേഷിനെതിരെ കോവളം സ്റ്റേഷനിൽ പോക്സോ കേസ് നിലവിലുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മുകേഷ് ഫോര്‍ട്ട് ഹൈസ്കൂളില്‍ പ്രവേശനോത്സവത്തില്‍ പങ്കെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.