കാണാതായ തോക്കുകളും വെടിയുണ്ടകളും എവിടെ? മുഖ്യന്‍ ഉത്തരം പറയണം

സിഎജി റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നത് രാജ്യ സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നാണ് അദ്ദേഹം വിലയിരുത്തുന്നത്.   

Last Updated : Feb 13, 2020, 12:26 PM IST
കാണാതായ തോക്കുകളും വെടിയുണ്ടകളും എവിടെ? മുഖ്യന്‍ ഉത്തരം പറയണം

തിരുവനന്തപുരം: കേരള പോലീസിന്‍റെ തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവത്തില്‍ മുഖ്യനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ രംഗത്ത്.

തന്‍റെ ഫെയ്സ്ബൂക്കിലൂടെയാണ് അദ്ദേഹം വിമര്‍ശനം കുറിച്ചിരിക്കുന്നത്. ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നമാണിതെന്നും ഈ തോക്കുകളും വെടിയുണ്ടകളും തീവ്രവാദ സംഘടനകള്‍ക്കാണോ കൈമാറിയതെന്ന് കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

സിഎജി റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നത് രാജ്യ സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നാണ് അദ്ദേഹം വിലയിരുത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മറുപടി പരിശോധിച്ചശേഷം കേന്ദ്രം ഇടപെടുന്ന കാര്യം തീരുമാനിക്കുമെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.

മാത്രമല്ല ഡിജിപിക്കും പൊലീസിനുമെതിരെ സിഎജി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തല്‍ ശരിക്കും പ്രതിരോധത്തിലാക്കിയിരിക്കുന്നത് മുഖ്യമന്ത്രിയെ ആണെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

ഫെയ്സ്ബുക്ക്‌ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ചുവടെ ചേര്‍ക്കുന്നു:

Trending News