)
തിരുവനന്തപുരം: രാജ്ഭവനിലെ പരിപാടി ബഹിഷ്കരിച്ച് മന്ത്രി വി ശിവൻകുട്ടി. സ്കൗട്ട് ആൻഡ് ഗൈഡ്സ് രാജ്പുരസ്കാർ സർട്ടിഫിക്കറ്റ് വിതരണ ചടങ്ങാണ് മന്ത്രി ബഹിഷ്കരിച്ചത്. എന്റെ രാജ്യം ഇന്ത്യ ആണ്. ഭരണഘടന ആണ് രാജ്യത്തിന്റെ നട്ടെല്ല്. മറ്റൊരു രാഷ്ട്ര സങ്കല്പവും അതിന് മുകളിൽ അല്ല എന്ന് പറഞ്ഞ ശേഷമാണ് മന്ത്രി പരിപാടി ബഹിഷ്കരിച്ചത്. കാവി കൊടി പിടിച്ച ഭാരത മാതാവിൻ്റെ ചിത്രം ചടങ്ങിൽ നിന്നും ഒഴിവാക്കാതിരുന്നതിനെ തുടർന്നാണ് ബഹിഷ്കരണം.
രാജ്ഭവനെ ആർഎസ്എസിന്റെ കേന്ദ്രമാക്കാൻ അനുവദിക്കില്ലെന്ന് ശിവൻകുട്ടി പറഞ്ഞു. കുട്ടികളെയും കൂട്ടി തനിക്ക് അവിടെനിന്ന് ഇറങ്ങാമായിരുന്നുവെന്നും എന്നാൽ താൻ അത് ചെയ്തില്ലെന്നും മന്ത്രി പറഞ്ഞു. തന്റെ പ്രതിഷേധം കൃത്യമായി ഗവർണറെ അറിയിച്ചിട്ടുണ്ട്. ഗവർണർ കാണിക്കുന്നത് അഹങ്കാരവും ധിക്കാരവുമാണ്. വിവാദങ്ങൾക്ക് മുൻപേ ഗവർണറുടെ ഓഫീസിൽ നിന്ന് വിളിച്ചാണ് ഇന്നത്തെ പരിപാടി നിശ്ചയിച്ചത്.
രാജ്ഭവൻ ആദ്യം തന്ന പരിപാടി ലിസ്റ്റിൽ ഭാരതാംബചിത്രം ഉണ്ടാകുമെന്ന് അറിയിച്ചിരുന്നില്ല. അവിടെ എത്തി കഴിഞ്ഞാണ ചിത്രം കാണുന്നത്. ഗവർണർ അതിൽ പൂവിട്ട് പൂജിക്കുകയും ചെയ്തു. സർക്കാർ ഔദ്യോഗിക പരിപാടിയിൽ ഭാരതാംബ ചിത്രം എന്തിന് എന്നായിരുന്നു ശിവൻകുട്ടിയുടെ ചോദ്യം. ഈ വിഷയത്തിലെ നിലപാട് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. സർക്കാരിന് ശക്തമായ പ്രതിഷേധമുണ്ടെന്നും മന്ത്രി പറഞ്ഞു. നരേന്ദ്രമോദിയുടെ ചിത്രം വെച്ചാൽ പോലും അന്തസ്സുണ്ടെന്നും രാജ്ഭവൻ തനിരാഷ്ട്രീയ കേന്ദ്രമാക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.