)
തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി കടത്ത് കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി മുഖ്യമന്ത്രിയെ കണ്ട സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി. ഉണ്ണിക്കൃഷ്ണൻ പോറ്റി മുഖ്യമന്ത്രിയെ കണ്ടത് ഏത് സാഹചര്യത്തിലാണെന്ന് തെളിഞ്ഞുവെന്നും എന്നാല്‍, സോണിയാ ഗാന്ധിയെ പോറ്റി കണ്ടത് എന്തിനാണെന്ന് പുറത്തുപറയാൻ കോൺഗ്രസിന് ആർജ്ജവമുണ്ടോയെന്നും ശിവൻകുട്ടി ചോദിച്ചു. സെക്രട്ടറിയേറ്റിലെ പോർട്ടിക്കോയിൽ വച്ചാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയെ കണ്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതാണെന്നും പൊലീസിന് ആംബുലൻസ് കൈമാറുന്ന പരസ്യമായ ഒരു ചടങ്ങായിരുന്നു അതെന്നും മന്ത്രി പറഞ്ഞു.
ആ ദൃശ്യങ്ങളിൽ നിന്ന് സൗകര്യപൂർവ്വം ചില ഭാഗങ്ങൾ മാത്രം കട്ട് ചെയ്തെടുത്ത് വ്യാജമായ കഥകൾ മെനഞ്ഞ് പ്രചരിപ്പിക്കാനാണ് കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നതെന്നും മന്ത്രി ആരോപിച്ചു. കോൺഗ്രസ് നേതാക്കൾ മറ്റുള്ളവർക്ക് നേരെ വിരൽ ചൂണ്ടുന്നതിന് മുൻപ് സ്വന്തം നേതൃത്വത്തിലേക്ക് ഒന്ന് നോക്കുന്നത് നന്നായിരിക്കുമെന്നും സോണിയാ ഗാന്ധിയുമായി ഇതേ ഉണ്ണിക്കൃഷ്ണൻ പോറ്റി നടത്തിയ കൂടിക്കാഴ്ചയുടെ വിശദ വിവരങ്ങൾ പുറത്തുവിടാനുള്ള ആർജ്ജവം കോൺഗ്രസിനുണ്ടോയെന്നും ശിവന്‍കുട്ടി ചോദിച്ചു. എന്തായിരുന്നു ആ കൂടിക്കാഴ്ചയുടെ ഉദ്ദേശം എന്ന് ജനങ്ങളോട് പറയാൻ തയാറുണ്ടോയെന്നും നുണകൾ കൊണ്ട് കോട്ട കെട്ടാൻ നോക്കുന്നവർ അത് ചീട്ടുകൊട്ടാരം പോലെ തകർന്നുവീഴുമെന്ന് ഓർക്കുന്നത് നന്നെന്നും സത്യം ജയിക്കുക തന്നെ ചെയ്യുമെന്നും ശിവൻകുട്ടി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.