തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ പ്രസ്ഥാവനക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി. പിഎംശ്രീയിൽ നിന്ന് പിന്മാറുന്നതായി അറിയിച്ച് കേരള സർക്കാർ കേന്ദ്രത്തിന് കത്തയച്ചത് എൽഡിഎഫ് രാഷ്ട്രീയത്തിന്റെ വിജയമാണെന്ന് ബിനോയ് വിശ്വം പറഞ്ഞതിലായിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം. ഇത് ആരുടെയും വിജയത്തിന്റെയോ പരാജയത്തിന്റെയോ പ്രശ്നമല്ലെന്ന് ശിവൻകുട്ടി പറഞ്ഞു. ഇടതുപക്ഷ രാഷ്ട്രീയം എങ്ങനെയാണ് നടപ്പിലാക്കേണ്ടതെന്ന് ഏതെങ്കിലും കേന്ദ്രങ്ങളില്‍നിന്ന് പഠിക്കേണ്ട ഗതികേടൊന്നും സിപിഎമ്മിനില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആരെങ്കിലും ഇടപെട്ടതിന്റെ അടിസ്ഥാനത്തില്‍ ഒരു കൂട്ടരുടെ വിജയമാണെന്നും മറ്റുള്ളവരുടെ പരാജയമാണെന്നും ഞാന്‍ വിശ്വസിക്കുന്നില്ലെന്നും ഒരു നയം ഇടതുമുന്നണിക്കുണ്ടെന്നും അത് കൂടിയാലോചനയിലൂടെ പരിഹാരം കാണണമെന്ന് മാത്രമേ തീരുമാനിച്ചിട്ടുള്ളൂവെന്നും മന്ത്രി പറഞ്ഞു. ബിനോയ് വിശ്വത്തിന്റെ ജനയുഗത്തില്‍ വന്നിരിക്കുന്ന പ്രസ്താവനയില്‍ താഴോട്ട് പറഞ്ഞിരിക്കുന്നത് ആര്‍ക്കുനേരെയാണ് വിരല്‍ ചൂണ്ടുന്നതെന്ന് നന്നായി മനസ്സിലാകുമെന്നും നമ്മളൊന്നും മണ്ടന്മാരല്ല, ഇടതുപക്ഷ രാഷ്ട്രീയം എങ്ങനെയാണ് നടപ്പിലാക്കേണ്ടതെന്ന് ഏതെങ്കിലും കേന്ദ്രങ്ങളില്‍നിന്ന് പഠിക്കേണ്ട ഗതികേടൊന്നും സിപിഎമ്മിനില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









