)
തിരുവനന്തപുരം: കൊല്ലത്ത് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രതികരിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സ്കൂൾ പരിസരങ്ങളിൽ ഉൾപ്പെടെ അപകടകരമായി നിൽക്കുന്ന ഇലക്ട്രിക് ലൈനുകൾ പരിശോധിക്കാനും, വേണ്ട നടപടിയെടുക്കാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. സ്കൂൾ അധികൃതരുടെ അനാസ്ഥ പരിശോധിക്കുമെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ 14000 സ്കൂളുകൾ ശ്രദ്ധിക്കാൻ വിദ്യാഭ്യാസ ഡയറക്ടർ കഴിഞ്ഞെന്ന് വരില്ല. സ്കൂൾ എച്ച് എമ്മിനും, പ്രിൻസിപ്പളിനും എന്താണ് ജോലിയെന്നും മന്ത്രി ആരാഞ്ഞു. അനാസ്ഥ പരിശോധിക്കുമെന്നും ശക്തമായ നടപടി കൈക്കൊള്ളുമെന്നും പറഞ്ഞ മന്ത്രി ഒരു മകനാണ് നഷ്ടപ്പെട്ടതെന്നും റിപ്പോർട്ട് കിട്ടിയതിനുശേഷം ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും വ്യക്തമാക്കി.
സംഭവത്തിൽ അന്വേഷണം നടത്തി അടിയന്തര റിപ്പോർട്ട് സമർപ്പിക്കണമെന്ന് മന്ത്രി ഉത്തരവിട്ടു. പൊതു വിദ്യാഭ്യാസ ഡയറക്ടർക്കാണ് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയത്. കൊല്ലം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ ഓഫീസർമാരോട് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും നിർദേശം നൽകിയിട്ടുണ്ട്. സ്കൂൾ മാനേജ്മെന്റിനും കെഎസ്ഇബിക്കും ഗുരുതര വീഴ്ചയെന്ന് ആരോപണം. കെഎസ്ഇബിയോട് ലൈൻ മാറ്റാൻ ആവശ്യപ്പെട്ടിരുന്നുവെന്ന് സ്കൂൾ അധികൃതർ.
കൊല്ലം തേവലക്കര ബോയ്സ് സ്കൂൾ വിദ്യാർഥി മിഥുൻ ആണ് ഷോക്കേറ്റ് മരിച്ചത്. എട്ടാം ക്ലാസ് വിദ്യാർഥിയായിരുന്നു മിഥുൻ. വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റാണ് മരണം. ചെരിപ്പ് എടുക്കുന്നതിനായി സ്കൂൾ കെട്ടിടത്തിന് മുകളിൽ കയറിയപ്പോഴാണ് കുട്ടിക്ക് ഷോക്കേറ്റത്. വൈദ്യുതി ലൈൻ അപകടകരമായ അവസ്ഥയിലെന്ന് നാട്ടുകാർ ആരോപിച്ചു. വൈദ്യുതി ലൈൻ താഴേക്ക് തൂങ്ങിയ നിലയിലാണുണ്ടായിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.