)
തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളജിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് എല്ലാ നിലകളിലും പരിശോധന നടത്താൻ നിർദേശം നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഓരോ നിലകളായാകും പരിശോധിക്കുക. ആറാമത്തെ നിലയിൽ ഉൾപ്പെടെ തടസം ഉണ്ടോയെന്ന പരിശോധനയാണ് നടക്കുന്നത്. സീലിംഗ് ഭാഗത്താണ് ഷോർട്ട് സർക്യുട്ട് ഉണ്ടായത്.
സാങ്കേതിക പരിശോധനയും നടത്തുന്നുണ്ട്. ഇലക്ട്രിക്കൽ ഇൻസ്പെക്ട്രേറ്റാണ് പരിശോധിക്കുന്നത്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഫയർ ഓഡിറ്റിന് നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു. സാങ്കേതിക പരിശോധനകൾക്ക് ശേഷം മാത്രമേ കാരണം പറയാൻ സാധിക്കൂവെന്നാണ് ഇലക്ട്രിക്കൽ ഇൻസ്പെക്ട്രേറ്റ് അറിയിച്ചത്. അതിനിടെ പൊലീസ് അന്വേഷണത്തിന്റെ ഭാഗമായുള്ള പരിശോധനയും നടക്കുന്നുണ്ട്.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഇന്ന് വീണ്ടും പുക ഉയർന്നു. ആറാം നിലയിലെ അത്യാഹിത വിഭാഗത്തിലാണ് പുക ഉയർന്നത്. ഇവിടെ നിന്നും ആളുകളെ മാറ്റി. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ പരിശോധനയ്ക്കിടെയാണ് പുക ഉയർന്നത്. സൂപ്പർ സ്പെഷ്യാലിറ്റി ഓപ്പറേഷൻ തിയേറ്ററുകൾ പ്രവർത്തിക്കുന്നത് ആറാം നിലയിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.