ഒടുവിൽ മൻമോഹൻ ബംഗ്ലാവിൽ ആൻറണി രാജു,ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി തന്നെ -മന്ത്രിമാരും അവരുടെ വീടുകളും ഇതാണ്
മന്ത്രിമാരും കുടുംബവും വീടുകളിലേക്ക് താമസം മാറി താമസം തുടങ്ങി കഴിഞ്ഞു.
സംസ്ഥാനത്തെ മന്ത്രിമാർക്ക് ഔദ്യോഗിക വസതി അനുവദിച്ച് ഉത്തരവിറങ്ങി. ക്ലിഫ് ഹൗസ് മുഖ്യമന്ത്രിക്ക് തന്നെയാണ്. ഇത്തവണ മൻമോഹൻ ബംഗ്ലാവ് ആൻറണി രാജുവിനാണ് ലഭിച്ചത്. മന്ത്രിമാരും കുടുംബവും വീടുകളിലേക്ക് താമസം മാറി താമസം തുടങ്ങി കഴിഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ- ക്‌ളിഫ് ഹൗസ്, നന്ദൻകോട്, കെ. രാജൻ- ഗ്രേസ്, കന്റോൺമെന്റ് ഹൗസിന് സമീപം, പാളയം, റോഷി അഗസ്റ്റിൻ- പ്രശാന്ത്, ക്‌ളിഫ് ഹൗസ് കോമ്പൗണ്ട്, നന്ദൻകോട്,
കെ. കൃഷ്ണൻകുട്ടി- പെരിയാർ, ക്‌ളിഫ് ഹൗസ് കോമ്പൗണ്ട്, നന്ദൻകോട്,
എ. കെ. ശശീന്ദ്രൻ- കാവേരി, കന്റോൺമെന്റ് ഹൗസിന് സമീപം, പാളയം, അഹമ്മദ് ദേവർകോവിൽ-തൈക്കാട് ഹൗസ്, വഴുതയ്ക്കാട്, ആന്റണി രാജു- മൻമോഹൻ ബംഗ്‌ളാവ്, വെള്ളയമ്പലം,
അഡ്വ. ജി. ആർ. അനിൽ- അജന്ത, രാജ്ഭവന് എതിർവശം, വെള്ളയമ്പലം, കെ. എൻ. ബാലഗോപാൽ -പൗർണമി, ക്‌ളിഫ് ഹൗസ് കോമ്പൗണ്ട്, നന്ദൻകോട്,
പ്രൊഫ. ആർ. ബിന്ദു- സനഡു, വഴുതയ്ക്കാട്
ജെ. ചിഞ്ചുറാണി- അശോക, ക്‌ളിഫ് ഹൗസ് കോമ്പൗണ്ട്, നന്ദൻകോട്, എം. വി. ഗോവിന്ദൻ മാസ്റ്റർ- നെസ്റ്റ്, ക്‌ളിഫ് ഹൗസ് കോമ്പൗണ്ട്, നന്ദൻകോട്, അഡ്വ. പി. എ. മുഹമ്മദ് റിയാസ്- പമ്പ, ക്ലിഫ് ഹൗസ് കോമ്പൗണ്ട്, നന്ദൻകോട്, പി. പ്രസാദ്-ലിൻഡ്ഹസ്റ്റ്, ദേവസ്വം ബോർഡ് ജംഗ്ഷൻ, നന്ദൻകോട്, കെ. രാധാകൃഷ്ണൻ- എസൻഡീൻ, ക്ലിഫ് ഹൗസ് കോമ്പൗണ്ട്, നന്ദൻകോട്, പി. രാജീവ് -ഉഷസ്, നന്ദൻകോട്.
സജി ചെറിയാൻ- കവടിയാർ ഹൗസ്, വെള്ളയമ്പലം വി. ശിവൻകുട്ടി- റോസ് ഹൗസ്, വഴുതയ്ക്കാട് വി.എൻ. വാസവൻ -ഗംഗ, കന്റോൺമെന്റ് ഹൗസ് കോമ്പൗണ്ട് പാളയം, വീണാജോർജ്- നിള, കന്റോൺമെന്റ് ഹൗസിന് സമീപം, പാളയം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...