ന്യൂനപക്ഷവോട്ടുകള്‍ അനുകൂലം, 20 മണ്ഡലങ്ങളിലും യുഡിഎഫ് വിജയിക്കും: മു​ല്ല​പ്പ​ള്ളി

ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പിലുണ്ടായ ന്യൂ​ന​പ​ക്ഷ ഏ​കീ​ക​ര​ണം യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യെ​ന്ന് കെ​പി​സി​സി അദ്ധ്യക്ഷന്‍  മു​ല്ലപ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. 

Updated: May 14, 2019, 03:47 PM IST
ന്യൂനപക്ഷവോട്ടുകള്‍ അനുകൂലം, 20 മണ്ഡലങ്ങളിലും യുഡിഎഫ് വിജയിക്കും: മു​ല്ല​പ്പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പിലുണ്ടായ ന്യൂ​ന​പ​ക്ഷ ഏ​കീ​ക​ര​ണം യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യെ​ന്ന് കെ​പി​സി​സി അദ്ധ്യക്ഷന്‍  മു​ല്ലപ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. 

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 20 മണ്ഡലങ്ങളിലും യുഡിഎഫ് വിജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 20 സീറ്റുകളിലും മികച്ച രീതിയില്‍ യുഡിഎഫ്-കോണ്‍ഗ്രസ് സംവിധാനം പ്രവര്‍ത്തിച്ചെന്നും പ്രവര്‍ത്തകരുടെ സഹകരണത്തെക്കുറിച്ച്‌ യാതൊരു പരാതിയും ഉയര്‍ന്നിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ന്യൂനപക്ഷ വോട്ടുകള്‍ ഇക്കുറി കൃത്യമായി യുഡിഎഫിലേക്കും കോണ്‍ഗ്രസിലേക്കും കേന്ദ്രീകരിച്ചു. കൂടാതെ, പരമ്പരാഗത വോട്ടുകളെല്ലാം യുഡിഎഫിന് ലഭിച്ചെന്നും മു​ല്ല​പ്പ​ള്ളി വ്യക്തമാക്കി.

കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍​ക്കെ​തി​രാ​യ വി​കാ​രമാണ് പൊതു തി​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​ല​യ​ടി​ച്ചത്. കോ​ണ്‍​ഗ്ര​സി​നെ​തി​രാ​യ ഒ​ര​ടി​യൊ​ഴു​ക്കും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും എല്ലാ മണ്ഡലത്തിലും മികച്ച സ്ഥാനാര്‍ഥികളെ നിര്‍ത്തി തിരഞ്ഞെടുപ്പിനെ കെട്ടുറപ്പോടെയാണ് പാര്‍ട്ടി നേരിട്ടത്. ലോക്സഭാ തിരഞ്ഞെടുപ്പ് അവലോകനത്തിനായി ചേര്‍ന്ന കെപിസിസി നിര്‍വാഹക സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍. 

അതേസമയം. ഭ​ര​ണ​കൂ​ട സം​വി​ധാ​ന​ങ്ങ​ളെ അ​ട്ടി​മ​റി​ച്ച്‌ ത​ങ്ങ​ള്‍​ക്ക് അ​നു​കൂ​ല​മാ​യി വോ​ട്ടെ​ടു​പ്പി​നെ മാ​റ്റാ​നാ​ണ് സി​പി​എം ശ്ര​മി​ച്ച​തെ​ന്നും മു​ല്ല​പ്പ​ള്ളി ആ​രോ​പി​ച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട് നടന്നെന്ന പരാതിയില്‍ പഠിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെപിസിസി പ്രത്യേക സമിതിക്ക് രൂപം നല്‍കിയതായും അദ്ദേഹം അറിയിച്ചു.