മിസ് ഏഷ്യ മല്‍സരം കൊച്ചിയില്‍ ഇന്ന് നടക്കും

പെഗാസസ് നടത്തുന്ന മിസ് ഏഷ്യ  മല്‍സരം കൊച്ചിയില്‍  ഇന്ന് വൈകിട്ട് 6.30യ്ക്ക് നടക്കും‍. സിയാല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന മല്‍സരത്തില്‍ വിവിധ രാജ്യങ്ങളില്‍നിന്നായി പതിനെട്ട് സുന്ദരിമാരാണ് പങ്കെടുക്കുന്നത്. 

Last Updated : Aug 18, 2016, 05:25 PM IST
മിസ് ഏഷ്യ മല്‍സരം കൊച്ചിയില്‍  ഇന്ന് നടക്കും

കൊച്ചി: പെഗാസസ് നടത്തുന്ന മിസ് ഏഷ്യ  മല്‍സരം കൊച്ചിയില്‍  ഇന്ന് വൈകിട്ട് 6.30യ്ക്ക് നടക്കും‍. സിയാല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന മല്‍സരത്തില്‍ വിവിധ രാജ്യങ്ങളില്‍നിന്നായി പതിനെട്ട് സുന്ദരിമാരാണ് പങ്കെടുക്കുന്നത്. 

സൗന്ദര്യം കൊണ്ട് മാത്രം മിസ്‌ ഏഷ്യ കിരിടം ജയിക്കാന്‍ സാധിക്കില്ല. അതിന് കഴിവും ആത്മവിശ്വാസവും കൂടിയുണ്ടാകണം. ഇതെല്ലാം ഒത്തിണങ്ങിയാലും മല്‍സരം കടുപ്പമാണ്. കാരണം ഇവരില്‍ ആരും കഴിവിലും ആത്മവിശ്വാസത്തിലും സൗന്ദര്യത്തിലും പിന്നിലല്ല. അസര്‍ബൈജാന്‍, ബലറൂസ്, റഷ്യ, ഉക്രൈന്‍ തുടങ്ങി പതിനെട്ട് രാജ്യങ്ങളില്‍ നിന്നെത്തിയവര്‍. മിസ് ക്വീന്‍ ഓഫ് ഇന്ത്യ അങ്കിത ഖരത്തും മല്‍സരത്തിനുണ്ട്.

നാഷണല്‍ കോസ്റ്റ്യൂം, ബ്ലാക്ക് തീം റൗണ്ട്, വൈറ്റ് ഗൗണ്‍ എന്നിങ്ങനെ മൂന്നു റൗണ്ടുകളിലായാണ് മല്‍സരം. വിജയിക്ക് മൂന്നരലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുക. ഫസ്റ്റ് റണ്ണര്‍ അപ്പിന് ഒന്നര ലക്ഷം രൂപയും സെക്കന്‍ഡ് റണ്ണര്‍ അപ്പിന് ഒരു ലക്ഷം രൂപയും ലഭിക്കും.

മിസ് ഏഷ്യ എന്നതിനു പുറമെ മിസ് ഫോട്ടോജനിക്, മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലായാണ് മല്‍സരം. മല്‍സരത്തില്‍നിന്ന് ലഭിക്കുന്ന ലാഭവിഹിതം നിര്‍ധനരായ നൂറ് ഹൃദ്രോഗികള്‍ക്ക് ശസ്ത്രക്രിയക്കായി നീക്കിവെക്കും.

Trending News