)
തിരുവനന്തപുരം: രാജ്യവ്യാപകമായി മോക്ക് ഡ്രിൽ ആരംഭിച്ചു. രാജ്യത്തെ 244 സിവിൽ ഡിഫൻസ് ഡിസ്ട്രിക്ടുകളിലാണ് മോക്ക് ഡ്രിൽ. കേരളത്തിലും മോക്ക് ഡ്രിൽ ആരംഭിച്ചു. മോക്ക് ഡ്രിൽ നാലര വരെ നീളും. പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ടുള്ള സൈറൺ മുഴങ്ങി. കേരളത്തിൽ 124 സ്ഥലങ്ങളിലാണ് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടക്കുന്നത്.
ഇന്ത്യ-പാക് സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ അടിയന്തര സാഹചര്യങ്ങളെ നേരിടാൻ പൊതു ജനങ്ങളെ സജ്ജരാക്കുന്നതിനായാണ് മോക്ക് ഡ്രിൽ നടത്തിയത്. എയർ വാണിങ് ലഭിച്ചതോടെ ജില്ലാ ആസ്ഥാനങ്ങളിൽ സൈറൺ മുഴങ്ങി മോക്ക് ഡ്രിൽ ആരംഭിച്ചു.
സിനിമാ തിയേറ്ററുകൾ, ഷോപ്പിങ് മാളുകൾ ഉൾപ്പെടെയുള്ള തിരക്കേറിയ ഇടങ്ങളിലാണ് മോക്ക് ഡ്രിൽ നടത്തിയത്. അടിയന്തര സാഹചര്യത്തിൽ ജനങ്ങളെ സുരക്ഷിതമായി മാറ്റാനുള്ള മോക്ക് ഡ്രില്ലും സംഘടിപ്പിച്ചു. വൈകിട്ട് നാല് മുതൽ നാലര വരെയായിരുന്നു സംസ്ഥാനത്തെ മോക്ക് ഡ്രിൽ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.