#മീടൂ ക്യാമ്പയിന്‍ ചിലര്‍ക്ക് 'ഫാഷന്‍'

‘ഒന്നാണ് നമ്മള്‍’ ഷോയില്‍ നടന്‍ ദിലീപ് പങ്കെടുക്കില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Last Updated : Nov 19, 2018, 06:23 PM IST
#മീടൂ ക്യാമ്പയിന്‍ ചിലര്‍ക്ക് 'ഫാഷന്‍'

#മീടൂ ക്യാമ്പയിന്‍ ശക്തമായി മുന്നേറുന്ന സാഹചര്യത്തില്‍ ആരാധകര്‍ ഏറെ കാത്തിരുന്നത് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്‍റെ അഭിപ്രായത്തിനായാണ്‌.

എന്നാലിപ്പോള്‍, മീടൂവിനെക്കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് മോഹന്‍ലാല്‍.

മീടൂ ക്യാമ്പയിന്‍ ഒരു പ്രസ്ഥാനമല്ലെന്നും അതിനെ ചിലര്‍ ഫാഷനായി കാണുകയാണെന്നുമാണ് മോഹന്‍ലാല്‍ പറഞ്ഞത്‍. മലയാള സിനിമയ്ക്ക് മീടൂ കൊണ്ട് യാതൊരു കുഴപ്പവുമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

അബുദാബിയില്‍ സിസംബര്‍ ഏഴിന് പ്രളയ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് പണം കണ്ടെത്താനുള്ള ‘ഒന്നാണ് നമ്മള്‍’ ഷോയെക്കുറിച്ചുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

‘ഒന്നാണ് നമ്മള്‍’ ഷോയില്‍ നടന്‍ ദിലീപ് പങ്കെടുക്കില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.
 

More Stories

Trending News