Major Ravi about Mohanlal: 'മോഹൻലാൽ നിങ്ങളോടെല്ലാം മാപ്പ് പറയും; അദ്ദേഹം സിനിമ കണ്ടിട്ടില്ല'; മേജർ രവി

Major Ravi about Mohanlal: മോഹൻലാലിന് നല്ല മനോവിഷമം ഉണ്ടെന്നും മേജർ രവി പറഞ്ഞു

Written by - Zee Malayalam News Desk | Last Updated : Mar 29, 2025, 09:17 PM IST
  • ഫേസ്ബുക്ക് ലൈവിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
  • മോഹൻലാലിന് നല്ല മനോവിഷമം ഉണ്ടെന്നും താൻ അറിയുന്ന അദ്ദേഹം മാപ്പ് പറയുമെന്നും മേജർ രവി പറഞ്ഞു.
  • എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാ​ദങ്ങൾക്ക് പിന്നാലെയാണ് മേജർ രവിയുടെ പ്രതികരണം.
Major Ravi about Mohanlal: 'മോഹൻലാൽ നിങ്ങളോടെല്ലാം മാപ്പ് പറയും; അദ്ദേഹം സിനിമ കണ്ടിട്ടില്ല'; മേജർ രവി

റിലീസിന് മുൻപ് മോഹൻലാൽ എമ്പുരാൻ കണ്ടില്ലെന്ന് മേജർ രവി. ഫേസ്ബുക്ക് ലൈവിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മോഹൻലാലിന് നല്ല മനോവിഷമം ഉണ്ടെന്നും താൻ അറിയുന്ന അദ്ദേഹം മാപ്പ് പറയുമെന്നും മേജർ രവി പറഞ്ഞു. എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാ​ദങ്ങൾക്ക് പിന്നാലെയാണ് മേജർ രവിയുടെ പ്രതികരണം. 

Add Zee News as a Preferred Source

റിലീസിന് മുൻപ് സിനിമ കാണുന്ന സ്വഭാവം മോഹൻലാലിന് ഇല്ലെന്നും. ഈ സിനിമയ്ക്കും അതുതന്നെയാണ് സംഭവിച്ചിരിക്കുന്നതെന്നും അദേഹം പറഞ്ഞു. മോഹൻലാലിനൊപ്പം അഞ്ച് സിനിമകൾ ഞാൻ ചെയ്തിട്ടുണ്ട്. ഒരുതവണ അദ്ദേഹം കഥ കേട്ട് കഴിഞ്ഞാൽ ഓക്കെ ആണെന്ന ഫീൽ കിട്ടിക്കഴിഞ്ഞാൽ പിന്നീട് അതിൽ ഇടപെടില്ല. കീർത്തിചക്ര പോലും മോഹൻലാൽ കണ്ടിട്ടില്ല. റിലീസിന് മുൻപ് അദ്ദേഹം കീർ‌ത്തിചക്ര കണ്ടിട്ടില്ല. അതുപോലെ തന്നെയാണ് ഈ ചിത്രമെന്നും അദേഹം പറഞ്ഞു.

ദയവ് ചെയ്ത് വിശ്വസിക്കൂ. അദ്ദേഹം സിനിമ കണ്ടിട്ടില്ല. ഞാൻ അറിയുന്ന മോഹൻലാൽ നിങ്ങളോടെല്ലാം മാപ്പ് പറയും. അതെനിക്ക് ഉറപ്പുണ്ട്. കാരണം മോഹൻലാലിന് വളരെയധികം മാനസിക വിഷമമുണ്ട്. പ്രശ്​നങ്ങളെല്ലാം കട്ട് ചെയ്യാന്‍ നേരത്തെ തന്നെ നിര്‍ദേശം കൊടുത്തിട്ടുണ്ട്.  ഇനിമുതൽ ലാലേട്ടൻ സിനിമകൾ റിലീസിന് മുൻപ് കാണും. കാരണം ഇതൊരു പാഠമായിട്ടുണ്ടെന്നും മേജർ രവി പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News