കൊച്ചി:സ്വര്‍ണ്ണ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് തിങ്കളാഴ്ചത്തെ ചോദ്യം ചെയ്യല്‍ നിര്‍ണായകമാണ്.
കേസ് അന്വേഷിക്കുന്ന കസ്റ്റംസും എന്‍ഐഎ യും ഇതുവരെ ശിവശങ്കറിനെ 14 മണിക്കൂര്‍ ചോദ്യം ചെയ്തിട്ടുണ്ട്,
വ്യാഴാഴ്ച്ച രാത്രിയില്‍ ചോദ്യം ചെയ്യലിന് ശേഷം തിങ്കളാഴ്ച കൊച്ചിയില്‍ എത്തണം എന്ന് നോട്ടീസ് നല്‍കിയാണ് എന്‍ഐഎ ശിവശങ്കറെ വിട്ടയച്ചത്,
ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ പറഞ്ഞ പല കാര്യങ്ങളും അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല,കേസുമായി ബന്ധപെട്ട് ചിലരുടെ
ചിത്രങ്ങള്‍ എന്‍ഐഎ ഉദ്യോഗസ്ഥര്‍ ശിവശങ്കറെ കാണിച്ചിരുന്നു,എന്നാല്‍ ഇവരെ അറിയില്ലെന്നായിരുന്നു ശിവശങ്കര്‍ മറുപടി നല്‍കിയത്.
ഇക്കാര്യവും അന്വേഷണ സംഘം മുഖവിലയ്ക്കെടുത്തിട്ടില്ല,എന്നാല്‍ സ്വര്‍ണ്ണ കടത്ത് കേസിലെ പ്രതികളായ സ്വപ്നയും സരിത്തുമായും
അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നതായി ശിവശങ്കര്‍ സമ്മതിക്കുന്നു,
ശിവശങ്കര്‍ തന്‍റെ സൗഹൃദം അവര്‍ ദുരുപയോഗം ചെയ്തെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞെന്നാണ് വിവരം,
മറ്റ് പ്രതികളായ സന്ദീപ്,റമീസ്,ജലാല്‍ എന്നിവരുമായി ശിവശങ്കറിന് ബന്ധം ഉണ്ടെന്ന് സ്ഥാപിക്കുന്ന തെളിവുകള്‍ എന്‍ഐഎ യുടെ
പക്കല്‍ ഉണ്ടെങ്കില്‍ ശിവശങ്കര്‍ കൂടുതല്‍ പ്രതിരോധത്തിലാകും,
Also Read:ശിവശങ്കറില്‍ നിന്ന് വിവരങ്ങളിലെ വ്യക്തത തേടിയ എന്‍ഐഎ ഫോണ്‍ സംഭാഷണങ്ങളും പരിശോധിക്കുന്നു!
കേസിലെ പ്രതിയായ സരിത് നല്‍കിയ മൊഴി ശിവശങ്കറിനെതിരാണ്,ശിവശങ്കറിനെ കാണുന്നതിന് മറ്റ് പ്രതികള്‍ക്കൊപ്പം സെക്രട്ടേറിയറ്റില്‍
എത്തിയെന്ന് സരിത് കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു.
അതിനിടെ സ്വര്‍ണ്ണ കടത്ത് കേസിന്‍റെ അന്വേഷനത്തിന് സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ യ്ക്ക് കൈമാറാന്‍ ചീഫ് സെക്രട്ടറി ഉത്തരവിട്ടു.
2019 ജൂലായ് ഒന്ന് മുതല്‍ കേസിലെ മുഖ്യ പ്രതി സ്വപ്നാ സുരേഷ് അറസ്റ്റിലായ ഈ വര്‍ഷം ജൂലായ് 12 വരെയുള്ള ദൃശ്യങ്ങളാണ് എന്‍ഐഎ ആവശ്യപെട്ടത്.