തിരുവനന്തപുരം: കോഴിക്കോട് കോടഞ്ചേരിയിൽ വീടിന് സമീപത്തെ തോട്ടിൽ മീൻ പിടിക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾ ഷോക്കേറ്റ് മരിച്ചു. കോടഞ്ചേരി ചന്ദ്രൻകുന്നേൽ ബിജുവിന്റെയും ഷീബയുടെയും മക്കളായ നിതിൻ ബിജു (14) ഐവിൻ ബിജു (10) എന്നിവരാണ് ഷോക്കേറ്റ് മരിച്ചത്. ഞായറാഴ്ച വൈകിട്ടാണ് അപകടം.
തോടിന് സമീപത്തെ തേക്കുമരത്തിൻ്റെ ശിഖരം ഒടിഞ്ഞ് വൈദ്യുതി ലൈനിൽ വീണതോടെ കമ്പി പൊട്ടി തോട്ടിലേക്ക് പതിച്ചു. വൈദ്യുതി ലൈൻ ഓഫ് ചെയ്ത് കുട്ടികളെ കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്ത് അതിശക്തമായ മഴയും കാറ്റും തുടരുന്നു. കോഴിക്കോട് വില്ല്യാപ്പള്ളിയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മേൽ തെങ്ങുവീണ് ഒരാൾ മരിച്ചു.
ALSO READ: തിങ്കളാഴ്ച 11 ജില്ലകളിൽ റെഡ് അലർട്ട്; അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
പവിത്രൻ എന്നയാളാണ് മരിച്ചത്. ഇടുക്കിയിൽ കനത്ത കാറ്റിലും മഴയിലും മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണ് തോട്ടം തൊഴിലാളിയാ മധ്യപ്രദേശ് സ്വദേശിനി മാലതി മരിച്ചു. കൊടുങ്ങല്ലൂരിൽ വഞ്ചി മറിഞ്ഞ് ഇന്ന് ഒരാൾ മരിച്ചു. പാലക്കാട് മഴക്കെടുതിയിൽ രണ്ട് മരണം റിപ്പോർട്ട് ചെയ്തു. കൊടുങ്ങല്ലൂരിൽ വഞ്ചി മറിഞ്ഞുണ്ടായ അപകടത്തിൽ ഇന്നലെ ഒരാൾ മരിച്ചിരുന്നു.
തിരുവനന്തപുരത്ത് ശക്തമായ മഴയിലും കാറ്റിലും മരം വീടിന് മുകളിൽ വീണ് നാശനഷ്ടം. കമുകുംചേരി ചെന്നിലമൺ ചിഞ്ചു ഭവനത്തിൽ ശശിധരൻ്റെ വീടിന് മുകളിലാണ് മരം വീണ് വീടിനു നാശ നഷ്ടങ്ങളുണ്ടായത്. ശശിധരൻ്റെ തലയ്ക്കും പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരം വീശിയടിച്ച ശക്തമായ കാറ്റിലാണ് ശശിയുടെ വീടിന് സമീപവാസിയുടെ ആഞ്ഞിലിമരം വീണത്.
ALSO READ: ഹൈറേഞ്ചിൽ മഴ ശക്തം, വ്യാപക നാശനഷ്ടം; കല്ലാര്‍കൂട്ടി, മലങ്കര അണക്കെട്ടുകള്‍ തുറന്നു
സംഭവ സമയം ശശിധരനും ഭാര്യ സുജാതയും വീട്ടിനുള്ളിൽ ഉണ്ടായിരുന്നു. മേൽക്കൂര പൊളിഞ്ഞ് ശശിധരൻ്റെ തലയിൽ വീണ് പരിക്കേറ്റു. ശശിധരൻപത്തനാപുരത്ത് സ്വകാര്യ സ്ഥാപനത്തിലെ ലോഡിംഗ് തൊഴിലാളിയാണ്. നിർദ്ധന കുടുംബത്തിന് ലക്ഷങ്ങളുടെ നഷ്ടമാണ് കാറ്റിൽ സംഭവിച്ചത്. വില്ലേജ് അധികൃതർ എത്തി നാശനഷ്ടങ്ങൾ വിലയിരുത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









