ഇടുക്കി: മഴ കനത്തതതോടെ ഹൈറേഞ്ചില്‍ നാശ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. കാലവര്‍ഷം ശക്തമായ ആദ്യ ദിവസങ്ങളിൽ തന്നെ ശക്തമായ മഴയാണ് ഇടുക്കിയില്‍ പെയ്തിറങ്ങുന്നത്. കല്ലാര്‍കുട്ടി, മലങ്കര അണക്കെട്ടുകള്‍ തുറന്നു. പാമ്പാടുംപാറയില്‍ മരം വീണ് അഥിതി തൊഴിലാളി മരിച്ചു. രാജകുമാരിയിൽ മരം വീണ് വീട് തകര്‍ന്നു.
മൈലാടുംപാറയില്‍ ഓട്ടോയ്ക്ക് മുകളില്‍ മരം വീണ് ഒരാള്‍ക്ക് പരിക്ക്. രാമക്കല്‍മേട്ടില്‍ ശക്തമായ മഴയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് കാര്‍ തലകീഴായി മറിഞ്ഞ് അപകടം. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. തോരാതെ പെയ്തിറങ്ങുന്ന മഴയില്‍ തീരാത്ത ദുരിതമാണ് ഹൈറേഞ്ചില്‍. നാശ നഷ്ടങ്ങൾക്കൊപ്പം കാലവര്‍ഷക്കെടുതിയിൽ ഒരു മരണവും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു.
പാമ്പാടുംപാറ എസ്റ്റേറ്റിലെ തൊഴിലാളിയായ മധ്യപ്രദേശ് സ്വദേശിനി മാലതിയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ഭർത്താവുമൊത്ത് വിറക് ശേഖരിക്കുന്നതിനായി പോയപ്പോഴാണ് അപകടം നടന്നത്. മാലതിയുടെ ശരീരത്തേക്ക് മരത്തിന്റെ ശിഖരം ഒടിഞ്ഞ് വീഴുകയായിരുന്നു. ഉടൻതന്നെ നെടുങ്കണ്ടത്തെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
തേനി മെഡിക്കൽ കോളേജിൽ എത്തിച്ച ശേഷമാണ് മരണം നടന്നത്. രാമക്കൽമേട്ടിൽ ശക്തമായ മഴയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ മറിഞ്ഞ് അപകടം. രാവിലെ അഞ്ചുമണിയോടുകൂടിയാണ് അപകടം. രാമക്കൽമേട് തോവാളപടിയിൽ കാർ നിയന്ത്രണം നഷ്ടപ്പെട്ട് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ALSO READ: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും; 5 ജില്ലകളിൽ റെഡ് അലർട്ട്
ഇടിയുടെ ആഘാതത്തിൽ കാർ തലകീഴായി മറഞ്ഞു. നാല് പേരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവർ അത്ഭുതകരമായി രക്ഷപ്പെട്ടു. പാമ്പ്മുക്ക് സ്വദേശിയുടേതാണ് കാർ. അപകടം ഉണ്ടായതോടുകൂടി മേഖലയിലെ വൈദ്യുതി ബന്ധം തകരാറിലായി. മഴയിൽ വാഹനം തെന്നി നീങ്ങിയതാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
മൈലാടുംപാറയിലെ ഓട്ടോ സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ഓട്ടോയുടെ മുകളിലേക്ക് മരവും വൈദ്യുത കമ്പിയും വീണ് ഒരാൾക്ക് പരിക്കേറ്റു. വല്ലറക്കാംപാറ ചെരുവിളപുത്തൻവീട്ടിൽ അഭിലാഷിനാണ് (43) പരിക്കേറ്റത്. ഇന്നലെ വൈകിട്ട് ഏഴോടെയാണ് അപകടം നടന്നത്. പരിക്കേറ്റ അഭിലാഷിനെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാട്ടുകാരാണ് അഭിലാഷിനെ ആശുപത്രിയിൽ എത്തിച്ചത്. നെടുങ്കണ്ടം അഗ്നിരക്ഷാസേനയെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ഇടുക്കി രാജകുമാരിയിൽ വീടിന് മുകളിലേക്ക് മരം വീണു. കഴിഞ്ഞ രാത്രിയിലെ കനത്ത മഴയിലാണ് മരം കടപുഴകി വീണത്. രാജകുമാരി പഞ്ചായത്ത് ഓഫിസിന് സമീപം താമസിയ്ക്കുന്ന പാറയ്ക്കൽ മേരിയുടെ വീടിന് മുകളിലേയ്ക്കാണ് മരം വീണത്.
മേൽക്കൂര തകരുകയും ഭിത്തിക്ക് വിള്ളൽ ഏൽക്കുകയും ചെയ്തു. ആസ്ബറ്റോസ് ഷീറ്റ് തകർന്ന് വീട്ടുപകരണങ്ങൾക്കും കേടുപാടുകൾ പറ്റി. കല്ലാര്‍കുട്ടി, മലങ്കര അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. തീരദേശ വാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഒപ്പം ജില്ലയിലെ എല്ലാ താലൂക്കുകളിലും കണ്‍ട്രോള്‍ റൂമുകളും തുറന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









