തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തിൽ 11 ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് തിങ്കളാഴ്ച റെഡ് അലർട്ട് പുറപ്പെടുവിച്ചു. പത്തനംതിട്ട, ഇടുക്കി, കോട്ടയം, തൃശൂർ, എറണാകുളം, മലപ്പുറം, പാലക്കാട്, വയനാട്, കോഴിക്കോട്, കാസർകോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് തിങ്കളാഴ്ച റെഡ് അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
ഈ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ അപകട സാധ്യത മുന്നിൽ കാണുന്ന സന്ദർഭങ്ങളിൽ സഹായങ്ങൾക്കായി ബന്ധപ്പെടാവുന്നതാണ്.
ALSO READ: ഹൈറേഞ്ചിൽ മഴ ശക്തം, വ്യാപക നാശനഷ്ടം; കല്ലാര്‍കൂട്ടി, മലങ്കര അണക്കെട്ടുകള്‍ തുറന്നു
വൈദ്യുതി ലൈനുകൾ അപകടാവസ്ഥയിൽ ശ്രദ്ധയിൽപ്പെട്ടാൽ 1912 എന്ന നമ്പറിൽ കെഎസ്ഇബിയിൽ വിളിച്ച് അറിയിക്കാം. കുറഞ്ഞ സമയത്തിനുള്ളിൽ വലിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ഇത് മിന്നൽ പ്രളയങ്ങൾക്കും മലവെള്ളപ്പാച്ചിലിനും കാരണമായേക്കാം. താഴ്ന്ന പ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുണ്ട്. തുടർച്ചയായി മഴ പെയ്യുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവയ്ക്ക് കാരണമായേക്കാം. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും അതീവ ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.
ഓറഞ്ച് അലർട്ട്
തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട്, തൃശൂർ എന്നീ ജില്ലകളിൽ 25ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം എന്നീ ജില്ലകളിൽ 26ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോഴിക്കോട്, ഇടുക്കി, കണ്ണൂർ, വയനാട്, കാസർകോട് എന്നീ ജില്ലകളിൽ 27ന് ഓറഞ്ച് അലർട്ടാണ്. കാസർകോട്, കണ്ണൂർ ജില്ലകളിൽ 28നും ഇടുക്കി, കോട്ടയം, തൃശൂർ, എറണാകുളം എന്നീ ജില്ലകളിൽ 29നും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
യെല്ലോ അലർട്ട്
തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, കോട്ടയം, തൃശൂർ, എറണാകുളം, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിൽ 27ന് യെല്ലോ അലർട്ടാണ്. കൊല്ലം, തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട്, തൃശൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിൽ 28നും കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, ആലപ്പുഴ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, വയനാട്, കാസർകോട് എന്നീ ജില്ലകളിൽ 29നും യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









