)
പത്തനംതിട്ട: ശബരിമലയിലെ വൻ തിരക്ക് കണക്കിലെടുത്ത് ഇന്നുമുതൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഇതിന്റെ അടിസ്ഥാനത്തിൽ സ്പോട്ട് ബുക്കിങ് 20000 ആയി കുറച്ചിട്ടുണ്ട്.
പമ്പയിൽ എത്തുന്ന ഭക്തർക്ക് നിശ്ചിത സമയത്തിനുള്ളിൽ അവരുടെ ദർശനം നടത്തി മടങ്ങിപ്പോകാൻ കഴിയും. അതുപോലെ കൂടുതലായി എത്തുന്ന ഭക്തർക്ക് അടുത്ത ദിവസം ദർശനം നടത്തി മടങ്ങിപ്പോകാനുള്ള സൗകര്യം ഒരുക്കും. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കും.
ഭക്തർക്ക് തങ്ങാനുള്ള സൗകര്യം നിലയ്ക്കലിൽ ഒരുക്കും. മരക്കൂട്ടം, ശരംകുത്തി സണ്ണിച്ചാണം പാതയിലെ ക്യൂ കോംപ്ലക്‌സുകൾ കൂടുതൽ ജീവനക്കാരെ നിയോഗിക്കും. ക്യൂ കോംപ്ലക്‌സുകളിൽ എല്ലായിടത്തും ഭക്തർക്ക് കുടിവെള്ളവും, ലഘുഭക്ഷണവും ചുക്ക് കാപ്പിയും ഒരുക്കിയിട്ടുണ്ട്.
ശബരിമലയിൽ തിരക്കേറുന്നതിനാൽ എൻഡിആർഎഫിന്റെ ആദ്യ സംഘം സന്നിധാനത്ത് എത്തിയിരുന്നു. അടുത്ത സംഘം ഇന്ന് വൈകിട്ടോടെ എത്തും. എൻഡിആർഎഫിന്റെ ആദ്യ സംഘം ഇന്നുമുതൽ ചുമതയേൽക്കും. ഇന്നലെ ശബരിമലയിൽ തിരക്ക് അധികമായിരുന്നു അതുകൊണ്ടുതന്നെ ഉച്ചയോടെ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പാളിയിരുന്നു. തുടർന്ന് ദർശന സമയം അടക്കം നീട്ടി തിരക്ക് നിയന്ത്രിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.