വാടക വീട്ടിൽ നൂറിലധികം നായ്ക്കളെ വളർത്തുന്നതായി പരാതി. പത്തനംതിട്ട അടൂരിലാണ് സംഭവം. ജനവാസമേഖലയിൽ വീട് വാടകയ്ക്കെടുത്ത് നായ്ക്കളെ വളര്‍ത്തുന്നതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. നൂറിലധികം നായ്ക്കളെ രണ്ട് വാടക വീടുകളിലായി താമസിപ്പിച്ചിരിക്കുന്നത്. അടൂരിലെ അന്തിച്ചിറയിൽ കോഴഞ്ചേരി സ്വദേശികളായ അമ്മയും മകനുമാണ് വീടെടുത്തിരിക്കുന്നത്.
നൂറിലധികം നായ്ക്കള്‍ ഇവിടെയുണ്ടെന്നും നായ്ക്കളുടെ കുര കാരണം ഉറങ്ങാൻ പോലും കഴിയാത്ത സാഹചര്യമാണെന്നും അസഹനീയമായ ദുര്‍ഗന്ധമാണെന്നും നാട്ടുകാര്‍ ആരോപിച്ചു. കോഴഞ്ചേരി സ്വദേശികളായ അമ്മയും മകനുമാണ് ഇവിടെ താമസിക്കുന്നത്. അടുത്തടുത്തായുള്ള പഴയ വീട്ടിലും പുതിയ വീട്ടിലുമായാണ് നൂറിലധികം നായ്ക്കളെ പാര്‍പ്പിച്ചിരിക്കുന്നത്.
പലതവണ പഞ്ചായത്ത് ഇടപെട്ട് ഇവരോട് ഇവിടെ നിന്ന് നായ്ക്കളെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നതാണെന്നും പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞിരുന്നതാണെന്നും വാര്‍ഡ് മെമ്പര്‍ പറഞ്ഞു. കഴിഞ്ഞ മാസം അവസാനത്തോടെ നായ്ക്കളെ മാറ്റണമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെയും യാതൊരു നടപടിയും ഇവര്‍ സ്വീകരിച്ചിട്ടില്ലെന്നും വാര്‍ഡ് മെമ്പര്‍ പറഞ്ഞു.
നായ്ക്കളുടെ കുരയും ശബ്ദവും കാരണം രാത്രി മനുഷ്യര്‍ക്ക് ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണെന്ന് അയൽക്കാര്‍ പറഞ്ഞു. നായ്ക്കളുടെ വിസര്‍ജ്യമടക്കമുള്ള മാലിന്യം കൊണ്ടുപോയി കനാലിന് സമീപത്താണ് തള്ളുന്നത്. നടന്നുപോകുന്ന കനാലിന് സമീപമാണ് മാലിന്യം തള്ളുന്നതെന്നും അതിഭീകരമായ മണമാണ് ഇതുമൂലമുള്ളതെന്നും നാട്ടുകാര്‍ ആരോപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









