Suicide Death: മീനച്ചിലാറ്റിൽ ചാടിയ അമ്മയും മക്കളും മരിച്ചു; പൊലീസ് അന്വേഷണം തുടങ്ങി

മക്കളുമായി സ്കൂട്ടറിലെത്തിയ ജിസ്മോൾ മീനച്ചിലാറിന്റെ ആഴം കൂടിയ മേഖലയിലേക്ക് ഇറങ്ങുകയായിരുന്നു.  

Written by - Zee Malayalam News Desk | Last Updated : Apr 15, 2025, 05:54 PM IST
  • ഏറ്റുമാനൂർ പേരൂർ കണ്ണമ്പുരക്കടവിൽ ഉച്ചതിരിഞ്ഞ് കുട്ടികളുടെ മൃതദേഹം ഒഴുകി വന്നത് കണ്ടതോടെ നാട്ടുകാർ ചേർന്ന് തിരച്ചിൽ നടത്തുകയായിരുന്നു.
  • ജിസ്മോളുടെ മൃതദേഹം ആറുമാനൂർ ഭാഗത്തുനിന്നാണ് നാട്ടുകാർ കണ്ടെത്തിയത്.
  • തുടർന്ന് നടത്തിയ പരിശോധനയിൽ കണ്ണമ്പുര ഭാഗത്തുനിന്ന് ഇവരുടേതെന്ന് കരുതുന്ന സ്‌കൂട്ടർ കണ്ടെത്തി.
Suicide Death: മീനച്ചിലാറ്റിൽ ചാടിയ അമ്മയും മക്കളും മരിച്ചു; പൊലീസ് അന്വേഷണം തുടങ്ങി

കോട്ടയം: മീനച്ചിലാറ്റിൽ ചാടിയ അമ്മയും മക്കളും മരിച്ചു. ഏറ്റുമാനൂർ സ്വദേശി ജിമ്മിയുടെ ഭാര്യ ജിസ്മോൾ തോമസ് (34), മക്കളായ നേഹ (5), പൊന്നു (2) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ഹൈക്കോടതിയിലും പാലായിലും അഭിഭാഷകയായി പ്രവർത്തിച്ചുവന്നിരുന്ന ജിസ്മോൾ മുത്തോലി പഞ്ചായത്ത് മുൻ അംഗം കൂടിയായിരുന്നു. 2019–2020 കാലയളവിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റായും ജിസ്മോൾ പ്രവർത്തിച്ചിട്ടുണ്ട്.

Add Zee News as a Preferred Source

മക്കളുമായി സ്കൂട്ടറിലെത്തിയ ജിസ്മോൾ മീനച്ചിലാറിന്റെ സംരക്ഷണവേലി കടന്ന് ആഴം കൂടിയ അപകടമേഖലയായ പുളിങ്കുന്ന് കടവിലേക്ക് ഇറങ്ങുകയായിരുന്നു. എന്നാൽ ഇവർ ഇറങ്ങി പോയത് ആരും കണ്ടിരുന്നില്ല. ഏറ്റുമാനൂർ പേരൂർ കണ്ണമ്പുരക്കടവിൽ ഉച്ചതിരിഞ്ഞ് കുട്ടികളുടെ മൃതദേഹം ഒഴുകി വന്നത് കണ്ടതോടെ നാട്ടുകാർ ചേർന്ന് തിരച്ചിൽ നടത്തുകയായിരുന്നു. ജിസ്മോളുടെ മൃതദേഹം ആറുമാനൂർ ഭാഗത്തുനിന്നാണ് നാട്ടുകാർ കണ്ടെത്തിയത്.

തുടർന്ന് നടത്തിയ പരിശോധനയിൽ കണ്ണമ്പുര ഭാഗത്തുനിന്ന് ഇവരുടേതെന്ന് കരുതുന്ന സ്‌കൂട്ടർ കണ്ടെത്തി. ജീവനൊടുക്കാനുണ്ടായ കാരണത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News