Suicide Death: മക്കളെ ഒപ്പം നിർത്തി തീകൊളുത്തി; ​ഗുരുതരമായി പൊള്ളലേറ്റ അമ്മ മരിച്ചു, 2 മക്കൾ ചികിത്സയിൽ

കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം.  

Written by - Zee Malayalam News Desk | Last Updated : Apr 15, 2025, 08:37 PM IST
  • ആറ് വയസും ഒന്നരയും വയസുമുള്ള പെൺമക്കളെ ഒപ്പം നിർത്തിയാണ് താര മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്.
  • മൂന്ന് പേരെയും ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
  • ചികിത്സയിലിരിക്കെയാണ് താര മരിച്ചത്.
Suicide Death: മക്കളെ ഒപ്പം നിർത്തി തീകൊളുത്തി; ​ഗുരുതരമായി പൊള്ളലേറ്റ അമ്മ മരിച്ചു, 2 മക്കൾ ചികിത്സയിൽ

കൊല്ലം: കരുനാ​ഗപ്പള്ളിയിൽ മക്കളെ തീകൊളുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ച അമ്മ മരിച്ചു. കരുനാ​ഗപ്പള്ളി സ്വദേശി താരയാണ് ​ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് മരിച്ചത്. ​ഗുരുതരമായ പരിക്കേറ്റ മക്കളായ അനാമിക, ആത്മിക എന്നിവർ ​ചികിത്സയിൽ തുടരുകയാണ്. 

കരുനാഗപ്പള്ളി ആദിനാട് വടക്കാണ് സംഭവം. ആറ് വയസും ഒന്നരയും വയസുമുള്ള പെൺമക്കളെ ഒപ്പം നിർത്തിയാണ് താര മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്. മൂന്ന് പേരെയും ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെയാണ് താര മരിച്ചത്.

Also Read: Suicide Death: മീനച്ചിലാറ്റിൽ ചാടിയ അമ്മയും മക്കളും മരിച്ചു; പൊലീസ് അന്വേഷണം തുടങ്ങി

കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് ആത്മഹത്യാ ശ്രമം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. പ്രവാസിയായ ഭർത്താവ് ഇന്ന് വിദേശത്ത് നിന്ന്  മടങ്ങിവരാനിരിക്കെയാണ് സംഭവം. ഭർത്താവിൻ്റെ വീട്ടുകാരുമായി സ്വത്ത് തർക്കങ്ങൾ നിലനിന്നിരുന്നതായി പൊലീസ് വ്യക്തമാക്കി. 55മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News