തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മൂന്നു കിലോ കഞ്ചാവുമായി യുവ സംവിധായകൻ പിടിയിൽ. നേമം സ്വദേശി അനീഷ് അലിയാണ് പിടിയിലായത്. വാഹന പരിശോധനയ്ക്കിടെയാണ് ഇയാൾ എക്സൈസ് സംഘത്തിന്റെ പിടിയിലാകുന്നത്. തുടർന്ന് അനീഷിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. നാലോളം സിനിമയുടെ സഹസംവിധായകനായി പ്രവർത്തിച്ചിരുന്ന ആളാണ് അനീഷ്. അനീഷിന്റെ ഒരു ചിത്രം പുറത്തിറങ്ങാനിരിക്കുകയാണ്. പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.
Sameer Tahir Arrest: ലഹരിക്കേസ്; ഛായാഗ്രഹകന്‍ സമീര്‍ താഹിര്‍ അറസ്റ്റില്‍, സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു
കൊച്ചി: യുവ സംവിധായകര്‍ക്കെതിരായ ലഹരി കേസിൽ സംവിധായകനും ഛായാഗ്രാഹകനുമായ സമീര്‍ താഹിറിനെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയ സമീറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയും ചെയ്തു. സമീർ താഹിറിന്റെ പേരിലുള്ള ഫ്ലാറ്റിൽ നിന്നാണ് കഴിഞ്ഞ ദിവസം സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ ഉൾപ്പെടെ മൂന്ന് പേരെ എക്സൈസ് പിടികൂടിയത്.
ഈ കേസിലാണ് സമീര്‍ താഹിറിനെ ഇന്ന് ചോദ്യം ചെയ്തത ശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത്. എന്‍ഡിപിഎസ് സെക്ഷൻ 25 പ്രകാരമാണ് കേസെടുത്തത്. ഏഴു വര്‍ഷം മുമ്പ് വാടകക്ക് എടുത്ത ഫ്ലാറ്റാണത്. ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവർ ലഹരി എത്തിച്ചതോ ഉപയോഗിച്ചതോ അറിഞ്ഞില്ലെന്നും സമീര്‍ താഹിർ മൊഴി നൽകി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.









