ഇത്തരത്തിലുള്ള സിനിമാ നിർമ്മാണത്തിൽ താൻ നിരാശനാണെന്ന് രാജീവ് ചന്ദ്രശേഖർ

കൊച്ചി: മോഹൻലാൽ പൃഥിവിരാജ് ചിത്രം എമ്പുരാൻ തീയറ്ററിൽ എത്തിയതിന് പിന്നാലെ വൻ വിവാദങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. അതിനിടയിൽ താൻ എമ്പുരാൻ കാണില്ലെന്ന പ്രഖ്യാപനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്ത്.
ലൂസിഫറിന്റെ തുടർച്ചയാണ് എമ്പുരാൻ എന്ന് പറഞ്ഞപ്പോൾ സിനിമ കാണണമെന്നാണ് താൻ ആദ്യം പറഞ്ഞിരുന്നതെങ്കിലും എന്നാൽ ഇത്തരത്തിലുള്ള സിനിമാ നിർമ്മാണത്തിൽ താൻ നിരാശനാണെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ഫെയ്സ്ബുക്കിലൂടെയാണ് രാജീവ് ചന്ദ്രശേഖർ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
സിനിമയുടെ നിർമ്മാതാക്കൾ തന്നെ സിനിമയിൽ 17 ഭേദഗതികൾ വരുത്തിയിട്ടുണ്ടെന്നും ചിത്രം വീണ്ടും സെൻസർഷിപ്പിന് വിധേയമാകുന്നുണ്ടെന്നും എനിക്ക് മനസ്സിലായി. മോഹൻലാൽ ആരാധകരെയും മറ്റ് പ്രേക്ഷകരെയും അസ്വസ്ഥരാക്കുന്ന വിഷയങ്ങൾ സിനിമയിലുണ്ടെന്ന് എനിക്ക് മനസിലായി. ഒരു സിനിമയെ ഒരു സിനിമയായി കാണണം. അതിനെ ചരിത്രമായി കാണാൻ കഴിയില്ല. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യും എന്നാണ് അദ്ദേഹം ഫെയ്സ്ബൂക്കിലൂടെ കുറിച്ചിരിക്കുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ ചേർക്കുന്നു.
എമ്പുരാനിൽ സീനുകൾ വെട്ടാനുള്ള തീരുമാനം ആയിട്ടും വിവാദങ്ങൾ തുടരുകയാണ്. ശ്കതമായ വിമർശനങ്ങൾ തുടരുകയാണ് സംഘപരിവാർ അനുകൂലികൾ. എന്നാൽ സിനിമയ്ക്ക് പിന്തുണയുമായി ഡിവൈഎഫ്ഐ രംഗത്തെത്തിയിട്ടുണ്ട്. സിനിമയെ പിന്തുണച്ചുകൊണ്ട് ഇന്ന് വൈകുന്നേരം മാനവീയം വീഥിയിൽ ഐക്യദാർഢ്യ പരിപാടി സംഘടിപ്പിക്കും. എമ്പുരാന്റെ റീ എഡിറ്റഡ് പതിപ്പ് വ്യാഴാഴ്ചയോടെ തിയറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.