MSC Elsa 3 Ship Accident: കൊല്ലം, ആലപ്പുഴ തീരങ്ങളിലാണ് ഈ കണ്ടെയ്നറുകൾ അടിഞ്ഞത്
)
കൊച്ചി തീരത്തിന് സമീപം അറബിക്കടലിൽ മുങ്ങിത്താണ ചരക്കുകപ്പലിൽ നിന്ന് ഇതുവരെ തീരത്തടിഞ്ഞത് 27 എണ്ണമാണ്. കൊല്ലം, ആലപ്പുഴ തീരങ്ങളിലാണ് ഈ കണ്ടെയ്നറുകൾ അടിഞ്ഞത്. കൊല്ലം ശക്തികുളങ്ങര, ചെറിയഴീക്കൽ, നീണ്ടകര തുടങ്ങിയ തീരങ്ങളിലായാണ് ഈ 27 കണ്ടെയ്നറുകൾ അടിഞ്ഞത്. ഇതിൽ നാലെണ്ണത്തിൽ അപകടകരമല്ലാത്ത വസ്തുക്കളാണ് ഉള്ളത്. എന്നാൽ മറ്റുള്ളവ ഒഴിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.
അതേസമയം, കേരള തീരത്തടിഞ്ഞ കണ്ടെയ്നറുകൾ കസ്റ്റംസ് പിടിച്ചെടുക്കും. കണ്ടെയ്നറിലെ സാധനങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തതായി കണക്കാക്കി ഇറക്കുമതി ചുങ്കവും ചുമത്തും. 1962ലെ കസ്റ്റംസ് ആക്ട് സെക്ഷൻ 21 അനുസരിച്ചാണ് നടപടി എടുക്കുക. ഇന്നലെ രാത്രി ചേർന്ന കസ്റ്റംസ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനമായത്.
കേരളത്തിലെ തീരദേപ്രദേശങ്ങളില് ജാഗ്രതാ നിര്‍ദേശം നിലനിൽക്കുകയാണ്. കൂടുതൽ കണ്ടെയ്നറുകള്‍ തീരത്തേക്ക് അടിയാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കണ്ടെയ്നറുകള്‍ കണ്ടാൽ അറിയിക്കണമെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. എംഎസ്എസി എൽസ -3 എന്ന കപ്പലിൽ നിന്നുള്ള വസ്തുക്കൾ എന്ന് തോന്നുന്നവ തീരത്ത് അടിഞ്ഞത് കണ്ടാൽ ദയവായി തൊടരുത്, അടുത്ത് പോകരുത്, അപ്പോൾ തന്നെ 112 ൽ അറിയിക്കുക എന്നിവയാണ് മുന്നറിയിപ്പ് നിർദ്ദേശങ്ങൾ. പൊതുജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.