)
തിരുവനന്തപുരം: കൊച്ചി തീരത്ത് നിന്ന് 38 നോട്ടിക്കൽ മൈൽ അകലെ മുങ്ങിയ ചരക്കുകപ്പൽ എംഎസ്സി എൽസ 3-യിലെ കണ്ടെയ്നറുകളിലുണ്ടായിരുന്നത് തേങ്ങ മുതൽ കാത്സ്യം കാർബൈഡ് വരെയെന്ന് റിപ്പോർട്ട്. പുറംകടലിൽ മുങ്ങിയ ലൈബീരിയൻ കപ്പലിലെ വസ്തുക്കളുടെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
കപ്പലിലുണ്ടായിരുന്ന 643 കണ്ടെയ്നറുകളാണെന്ന് സർക്കാർ വ്യക്തമാക്കുന്നു. എന്നാൽ, കപ്പൽ അധികൃതർ 640 കണ്ടെയ്നറുകളിലെ വിവരങ്ങളാണ് കൈമാറിയിട്ടുള്ളത്. കാൽസ്യം കാർബൈഡ് എന്ന രാസവസ്തുവാണ് 13 കണ്ടെയ്നറുകളിലുള്ളത്.
ഇത് വെള്ളവുമായി ചേർന്ന് പ്രവർത്തിക്കുമ്പോൾ അസെറ്റിലീൻ വാതകം ഉണ്ടാകും. ഇത് മനുഷ്യശരീരത്തിന് ഹാനികരമാണ്. മേയ് 24-നാണ് കൊച്ചി തീരത്ത് നിന്ന് 38 നോട്ടിക്കൽ മൈൽ അകലെവച്ച് കപ്പൽ ചെരിഞ്ഞത്. ഈ സമയം തന്നെ കപ്പലിൽ നിന്ന് കണ്ടെയ്നറുകൾ കടലിൽ ഒഴുകി. പിന്നീട് കപ്പൽ പൂർണമായും മുങ്ങി.
കാൽസ്യം കാർബൈഡ് സൂക്ഷിച്ച 13 കണ്ടെയ്നറുകളിൽ ഏഴെണ്ണമാണ് കടലിൽ വീണതെന്നാണ് വിവരം. ബാക്കി കപ്പലിൽ തന്നെയാണ്. നാല് കണ്ടെയ്നറുകളിൽ 'CASH' എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 71 എണ്ണം കാലിയാണ്.
46 എണ്ണത്തിൽ കശുവണ്ടിയും തേങ്ങയും ആണ്. 60 കണ്ടെയ്നറുകളിൽ പോളിമർ അസംസ്കൃത വസ്തുക്കളും 87 കണ്ടെയ്നറുകളിൽ തടിയും ആണെന്ന് റിപ്പോർട്ടിലുണ്ട്. 39 കണ്ടെയ്നറുകളിൽ വസ്ത്രങ്ങളുടെ നിർമാണത്തിന് ഉപയോഗിക്കുന്ന പഞ്ഞിയാണെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.