)
കൊച്ചി: കൊച്ചി തീരത്തിന് സമീപം അറബിക്കടലിൽ ചരക്കുകപ്പൽ മറിഞ്ഞത് യന്ത്രത്തകരാർ മൂലമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് ഉന്നത ഉദ്യോഗസ്ഥർ. അപകടത്തിന് പിന്നിൽ അട്ടിമറി സാധ്യത ഇല്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
എം എസ് സി എൽസ 3 എന്ന ചരക്കുകപ്പലാണ് കൊച്ചി തീരത്തിന് സമീപം മുങ്ങിയത്. കപ്പലിൽ 64 കണ്ടെയ്നറുകളാണ് ഉണ്ടായിരുന്നത്. ഇവയിൽ 13 കണ്ടെയ്നറുകളിൽ അപകടകരമായ വസ്തുക്കൾ അടങ്ങിയിരുന്നു. എന്നാൽ, ഇതുവരെ അപകടകരമായ ഒരു ഇന്ധനവും കടലിൽ കലർന്നിട്ടില്ലെന്നും ഷിപ്പിങ് മന്ത്രാലയം അറിയിച്ചിരുന്നു.
ചരക്കുകപ്പൽ മുങ്ങിയതുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ജൂലൈ മൂന്നിനകം പരിഹരിക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് ഡയറക്ടർ ശ്യാം ജഗന്നാഥൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും ജൂലൈ മൂന്നോടെ കപ്പലിലെ ഇന്ധനം പൂർണമായും നീക്കം ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് അറിയിച്ചിരുന്നു.
കടലിൽ മുങ്ങിയ കപ്പൽ ഉയർത്താൻ ശ്രമം നടക്കുകയാണെന്നും കണ്ടെയ്നറുകൾ പൂർണമായും കടലിൽ നിന്ന് നീക്കം ചെയ്യാൻ ടി ആൻഡ് ടി കമ്പനിക്ക് ചുമതല നൽകിയെന്നും ഷിപ്പിങ് മന്ത്രാലയം അറിയിച്ചു. ചരക്കു കപ്പൽ മുങ്ങിയതിനെ തുടർന്ന് കേരളത്തിന്റെ വിവിധ തീരങ്ങളിൽ കണ്ടെയ്നറുകൾ അടിഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.