കൊച്ചി: അറബിക്കടലിൽ കൊച്ചി തീരത്ത് നിന്ന് 38 നോട്ടിക്കൽ മൈൽ അകലെ ചരക്കുകപ്പൽ മുങ്ങിയത് സ്ഥിരീകരിച്ചു. ലൈബീരിയൻ കപ്പലായ എം എസ് സി എൽസ 3 ആണ് കൊച്ചി തീരത്തിന് സമീപം മുങ്ങിയത്. കപ്പലിൽ 24 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇവരിൽ മൂന്ന് പേരെ ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് സുജാതയും 21 പേരെ കോസ്റ്റൽ ഗാർഡും രക്ഷിച്ചു.
കപ്പലിൽ 640 കണ്ടെയ്നറുകളാണ് ഉണ്ടായിരുന്നത്. കപ്പലിൽ ഉണ്ടായിരുന്നതിൽ 13 കണ്ടെയ്നറുകളിൽ അപകടകരമായ ചരക്കുകളാണ് ഉണ്ടായിരുന്നത്. ഇതിൽ 12 കണ്ടെയ്നറുകളിൽ കാത്സ്യം കാർബൈഡ് അടങ്ങിയിരുന്നതായും പിഐബി പുറത്ത് വിട്ട വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. 84.44 മെട്രിക് ടൺ ഡീസലും 367.1 മെട്രിക് ടൺ ഫർണസ് ഓയിലും കപ്പലിൽ നിറച്ചിരുന്നു.
ALSO READ: അറബിക്കടലിൽ അപകടത്തിൽപ്പെട്ട കപ്പൽ പൂർണമായും മുങ്ങി; മുഴുവൻ ജീവനക്കാരെയും രക്ഷപ്പെടുത്തി
കപ്പലിൽ നിന്ന് ഇതുവരെ എണ്ണച്ചോർച്ച റിപ്പോർട്ട് ചെയ്തിട്ടില്ല. എണ്ണചോർച്ച കണ്ടെത്തുന്ന സംവിധാനങ്ങളുള്ള ഐസിജി വിമാനങ്ങൾ ആകാശ നിരീക്ഷണം നടത്തുകയും കോസ്റ്റൽ ഗാർഡ് മലിനീകരണ പ്രതിരോധത്തിലുള്ള തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്തിട്ടുണ്ട്. മലിനീകരണ പ്രതിരോധ ഉപകരണങ്ങളുമായി ഇന്ത്യൻ കോസ്റ്റ്ഗാർഡിന്റെ കപ്പലായ സക്ഷവും പ്രദേശത്ത് നിലയുറപ്പിച്ചു
കപ്പലിലുണ്ടായിരുന്ന ജീവനക്കാരെ കൊച്ചിയിലേക്ക് എത്തിച്ചു. റഷ്യൻ ക്യാപ്റ്റൻ, എഞ്ചിനീയർമാർ എന്നിവരെ നാവികസേനയുടെ ഐഎൻഎസ് സുജാതയിലും മറ്റ് 21 ജീവനക്കാരെ കോസ്റ്റ് ഗാർഡിന്റെ അർണ്വേഷിലുമാണ് കൊച്ചിയിലേക്ക് എത്തിച്ചത്. വൈകാതെ ഇവരെ ചോദ്യം ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് അധികൃതർ കടക്കുമെന്നാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









