MSC Elsa 3 Ship: 'എം എസ് സി എല്‍സ 3' അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് സർക്കാർ; നടപടി പാരിസ്ഥിതിക ആഘാതം കണക്കിലെടുത്ത്

മെയ് 25നാണ് കേരളതീരത്ത് ചരക്ക് കപ്പൽ അപകടമുണ്ടായത്. പാരിസ്ഥിതിക ആ​ഗാതം കണക്കിലെടുത്താണ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിരിക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : May 29, 2025, 03:41 PM IST
  • കപ്പൽ അവശിഷ്ടങ്ങൾ ഗുരുതരമായ പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക ആഘാതം സൃഷ്ടിക്കും എന്നത് കണക്കിലെടുത്താണ് ഈ അപകടത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത്.
  • 2025 മെയ് 25 നാണ് ആലപ്പുഴയിലെ തോട്ടപ്പള്ളിക്ക് സമീപം കേരള തീരത്ത് 643 ലധികം കണ്ടെയ്നറുകളുമായി പോയ M/s MSC ELSA-3 എന്ന കപ്പൽ മറിഞ്ഞത്.
MSC Elsa 3 Ship: 'എം എസ് സി എല്‍സ 3' അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് സർക്കാർ; നടപടി പാരിസ്ഥിതിക ആഘാതം കണക്കിലെടുത്ത്

തിരുവനന്തപുരം: കൊച്ചി തീരത്തിന് സമീപം അറബിക്കടലിലുണ്ടായ എം എസ് സി എൽസ - 3 കപ്പൽ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തുവന്നു. കപ്പലിലുണ്ടായിരുന്ന കണ്ടെയ്നറുകളിലെ രാസവസ്തുക്കളും ഇന്ധന ചോർച്ച സാധ്യതയും ഗുരുതരമായ പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക ആഘാതം സൃഷ്ടിക്കും എന്നത് കണക്കിലെടുത്താണ് അപകടത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത്. കേരള തീരത്ത് നിന്ന് 14.6 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിലാണ് അപകടമുണ്ടായത്.

Add Zee News as a Preferred Source

2025 മെയ് 25 നാണ് ആലപ്പുഴയിലെ തോട്ടപ്പള്ളിക്ക് സമീപം കേരള തീരത്ത് 643 ലധികം കണ്ടെയ്നറുകളുമായി പോയ M/s MSC ELSA-3 എന്ന കപ്പൽ മറിഞ്ഞത്. എണ്ണ ചോർച്ച, ചരക്ക് ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ‍ സൃഷ്ടിച്ചിട്ടുണ്ട്. മത്സ്യബന്ധനത്തേയും ആ അപകടം വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്.

Also Read: Covid Cases in India: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നു; ജാ​ഗ്രതയിൽ കേരളം, സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത് മൂന്ന് മരണം

അതേസമയം ചരക്കുകപ്പലില്‍ നിന്നുള്ള കണ്ടെയ്‌നറുകള്‍ കേരള തീരങ്ങളില്‍ അടിഞ്ഞുകൊണ്ടിരിക്കുകയാണ്. യന്ത്രത്തകരാര്‍ ആണ് കപ്പല്‍ മറിഞ്ഞതിന് കാരണമെന്നാണ് ഡയറക്ടറേറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് വ്യക്തമാക്കിയിരിക്കുന്നത്. അതിനിടെ സംഭവത്തിൽ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ അഡ്വക്കറ്റ് ജനറലിനോട് നിയമോപദേശം തേടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ ധാരണയായേക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News