കൊച്ചി: കൊച്ചി തീരത്ത് കപ്പൽ ചരിഞ്ഞ് അപകടകരമായ കാർഗോ കടലിൽ വീണു. കൂറ്റൻ ചരക്ക് കപ്പലാണ് തീരത്തോട് ചേർന്ന് ചരിഞ്ഞത്. കപ്പലിൽ നിന്ന് വീണ അപകടകരമായ വസ്തുക്കൾ കേരള തീരത്ത് അടിയാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. തീരത്ത് കാർഗോ കണ്ടാൽ അടുത്ത് പോകരുതെന്ന് നിർദേശം. വടക്കൻ കേരള തീരത്ത് അടിയാനാണ് സാധ്യതയെന്ന് ദുരന്ത നിവാരണ അതോറിറ്റി.
കണ്ടെയ്നറുകൾക്കുള്ളിൽ അപകടകരമായ വസ്തുക്കളെന്നും എണ്ണപ്പാട കാണാൻ സാധ്യതയെന്നും മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികൾ ഇവയിൽ തൊടരുതെന്ന് മുന്നറിയിപ്പ്. കാർഗോയിലുള്ളത് മറൈൻ ഗ്യാസ് ഓയിലാണെന്ന് സ്ഥിരീകരിച്ചു. ഒരു കാരണവശാലും കാർഗോ തുറക്കരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി.
കടലിൽ സൾഫറും മറൈൻ ഓയിലും കലർന്നതായി വിവരം. എം എസ് സി എൽസ 3 എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. കാർഗോ കണ്ടാൽ പോലീസിനെയോ 112 എന്ന നമ്പറിലോ അറിയിക്കണം. രക്ഷപ്രവർത്തനം ഊർജ്ജിതമായി തുടരുന്നതായി നേവി. വിഴിഞ്ഞത്ത് നിന്ന് ചരക്കുമായി നീങ്ങിയ കൂറ്റൻ കപ്പലാണ് കൊച്ചിയിൽ നിന്ന് 36 നോട്ടിക്കൽ മൈൽ അകലെ അപകടത്തിൽപ്പെട്ടത്.
ലൈഫ് ജാക്കറ്റുമായി കടലിൽ ചാടിയ ഒമ്പത് ജീവനക്കാരെ മറ്റൊരു ചരക്കുകപ്പൽ രക്ഷിച്ചു. കപ്പലിൽ 24 ജീവനക്കാർ ഉണ്ടായിരുന്നതായാണ് വിവരം. ഇവരിൽ 21 പേരെ രക്ഷിച്ചതായാണ് വിവരം. കപ്പൽ 25 ഡിഗ്രിയോളം ചെരിഞ്ഞ് അപകടകരമായ അവസ്ഥയിലാണെന്നാണ് ലഭിക്കുന്ന വിവരം. നേവിയും കോസ്റ്റ്ഗാർഡും അറബിക്കടലിൽ വ്യാപക പരിശോധന ആരംഭിച്ചു.
ചെറിയ തോതിൽ സൾഫർ അടങ്ങിയ എണ്ണയാണ് മറൈൻ ഗ്യാസ് ഓയിൽ. വലിയ ചരക്കുകപ്പലുകളുടെ എഞ്ചിനുകളുടെ പ്രവർത്തനത്തിനാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. വ്യത്യസ്ത അളവിൽ സൾഫർ ചേർത്താണ് മറൈൻ ഗ്യാസ് ഓയിൽ ഉത്പാദിപ്പിക്കുന്നത്. എന്നാൽ, മറൈൻ ഗ്യാസ് ഓയിലിൽ ഉപയോഗിക്കുന്ന സൾഫറിന്റെ അനുവദനീയമായ അളവ് ഹെവി ഫ്യുവൽ ഓയിലിനേക്കാൾ താഴെയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.