MSC Ship Accident: കപ്പൽ മറിഞ്ഞു, കണ്ടെയ്നറുകൾ കടലിൽ വീണു; അപകടകരമായ വസ്തുക്കളെന്ന് മുന്നറിയിപ്പ്, തീരത്ത് ജാ​ഗ്രതാ നിർദേശം

Cargo with hazardous material: കാർ​ഗോ തീരത്ത് അടിഞ്ഞാൽ പൊതുജനം അടുത്ത് പോകരുതെന്നും തൊടരുതെന്ന് അറിയിപ്പ്.

Written by - Zee Malayalam News Desk | Last Updated : May 24, 2025, 06:28 PM IST
  • കാർ​ഗോ കണ്ടാൽ ഉടൻ പോലീസിൽ അറിയിക്കണം
  • കണ്ടെയ്നർ തീരത്ത് അടിഞ്ഞതായി കണ്ടാൽ 112ൽ അറിയിക്കണം
MSC Ship Accident: കപ്പൽ മറിഞ്ഞു, കണ്ടെയ്നറുകൾ കടലിൽ വീണു; അപകടകരമായ വസ്തുക്കളെന്ന് മുന്നറിയിപ്പ്, തീരത്ത് ജാ​ഗ്രതാ നിർദേശം

കൊച്ചി: കപ്പൽ ചരിഞ്ഞ് രാസവസ്തുക്കൾ അടങ്ങിയ കണ്ടെയ്നനറുകൾ കടലിൽ വീണതായി മുന്നറിയിപ്പ്. ചരിഞ്ഞത് വലിയ ചരക്കുകപ്പലെന്ന് സൂചന. കപ്പലിൽ 24 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഒമ്പത് പേരെ രക്ഷപ്പെടുത്തി. 15 പേർ കപ്പലിൽ തുടരുകയാണ്. അപകടകരമായ വസ്തുക്കൾ തീരത്ത് അടിഞ്ഞേക്കാമെന്ന് മുന്നറിയിപ്പ്.

തീരദേശത്ത് ജാഗ്രത നിർദേശം. കേരളത്തിൻറെ തീരപ്രദേശത്തേക്ക് കണ്ടെയ്നറുകൾ എത്താൻ സാധ്യതയെന്ന് മുന്നറിയിപ്പ്. സൾഫർ 367.1 മെട്രിക് ടൺ കടലിൽ വീണു. മറൈൻ ഗ്യാസ് ഓയിൽ 84.4 മെട്രിക് ടൺ കടലിൽ വീണു. ചെറിയ തോതിൽ സൾഫർ അടങ്ങിയ എണ്ണയാണ് മറൈൻ ഗ്യാസ് ഓയിൽ.

കൊച്ചിയിൽ നിന്ന് 38 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ അപകടത്തിൽപ്പെട്ടത്. കപ്പലിന് 184 മീറ്റർ നീളമുണ്ടെന്നാണ് വിവരം. കൊച്ചി കോസ്റ്റ്ഗാർഡ് അന്വേഷണം തുടങ്ങി. കടലിൽ വീണത് എട്ട് കണ്ടെയ്നറുകളെന്ന് സൂചന. അറബിക്കടലിൽ കപ്പലിൽ നിന്ന് അപകടകരമായ കാർ​ഗോ കടലിൽ വീണതായാണ് മുന്നറിയിപ്പ് വന്നത്.

കൊച്ചി തീരത്ത് ജാ​ഗ്രതാ നിർദേശം നൽകി. കാർ​ഗോ തീരത്ത് അടിഞ്ഞാൽ പൊതുജനം തൊടരുതെന്ന് അറിയിപ്പ്. കണ്ടെയ്നറുകൾക്ക് അടുത്ത് പോകരുതെന്ന് മുന്നറിയിപ്പ്. കണ്ടെയ്നർ തീരത്ത് അടിഞ്ഞതായി കണ്ടാൽ 112ൽ അറിയിക്കണം. കാർ​ഗോ കണ്ടാൽ ഉടൻ പോലീസിൽ അറിയിക്കണം. കോസ്റ്റ്​ഗാ‍ർഡ് കെഎസ്ഡിഎംഎയ്ക്ക് അറിയിപ്പ് കൈമാറി.

വിഴിഞ്ഞം തുറമുഖത്ത് നിന്ന് പോയ കപ്പലാണ് അപകടത്തിൽപ്പെട്ടത്. എം എസ് സി എൽസ ത്രീ എന്ന ലൈബീരിയയുടെ പതാകയുള്ള കപ്പലാണ് അപകടത്തിൽപ്പെട്ടത്. കപ്പൽ പൂർണമായു ചെരിഞ്ഞാൽ അപകടമെന്ന് നേവി. രക്ഷാപ്രവർത്തനത്തിന് ഡോണിയർ വിമാനങ്ങളും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News